ആഡംബരവുമായി റെയിൽവേയുടെ സലൂൺ കോച്ചുകൾ

15:11 PM
31/03/2018
irctc

ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക്​ വീടി​​െൻറ അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തി സലൂൺ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ. 'സഞ്ചരിക്കുന്ന വീട്'​ എന്ന പ്രതീതി ഉയർത്തുന്നതാണ്​ സലൂൺ കോച്ചുകൾ. രണ്ട്​ കിടപ്പ്​ മുറികളും അതിനോട്​ ചേർന്നുള്ള ശുചിമുറികളും സ്വീകരണമുറിയും അടുക്കളയും ചേർന്നതാണ്​ റെയിൽവേയുടെ പുതിയ കോച്ചുകൾ.

പുതിയ കോച്ച്​ ഘടിപ്പിച്ച ട്രെയിനി​​െൻറ ആദ്യ യാത്ര ഡൽഹി ഒാൾഡ്​ സ്​റ്റേഷനിൽ നിന്ന്​ ഫ്ലാഗ്​ ഒാഫ്​ ചെയ്​തു. ഡൽഹിയിൽ നിന്ന്​ ജമ്മുവിലേക്കുള്ള ജമ്മു മെയിൽ ട്രെയിനാണ്​ ആഡംബര സൗകരങ്ങളുള്ള കോച്ചുകളുമായി യാത്ര ആരംഭിച്ചത്​. ഡൽഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്​താക്കളാണ്​ ആദ്യ യാത്രക്കാർ. 

​േ​ഹാട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്​ കോച്ചിൽ ഉള്ളത്​. സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്​. എ.സിക്കുൾപ്പടെ ഉണ്ടാവുന്ന പ്രശ്​നങ്ങൾ ഒഴിവാക്കാനായി സാ​േങ്കതിക വിദഗ്​ധരെയും നിയമിച്ചിട്ടുണ്ട്​. നിലവിൽ ചാർ​േട്ടർഡ്​ സംവിധാനമായിട്ടാണ്​ ഇൗ സൗകര്യമുള്ള കോച്ചുകൾ ലഭിക്കുക. എന്നാൽ, വൈകാതെ ത​ന്നെ മറ്റ്​ ട്രെയിനുകളിലും ഇൗ സർവീസ്​ നടപ്പാക്കുമെന്ന്​ ​െഎ.ആർ.സി.ടി.സി അറിയിച്ചു.

Loading...
COMMENTS