Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകോവിഡിനെതിരായ...

കോവിഡിനെതിരായ പോരാട്ടം: ഇന്ത്യൻ പതാക പുതച്ച്​ സ്വിസ്​ പർവതം

text_fields
bookmark_border
indian-flag
cancel
camera_alt????????????????? ?????????? ????????? ??????? ???? ?????????????

ജനങ്ങളെ ഒന്നാകെ ലോക്​ഡൗണിൽ തളച്ചിട്ട കോവിഡിനെതിരായ പോരാട്ടത്തിൽ പിന്തുണ അർപ്പിച്ച്​ സ്വിറ്റ്​സർലൻഡ്​. ആൽപ്​സ്​ പർവതനിരകളിലെ മറ്റെർഹോൺ കൊടുമുടിയെ വിവിധ രാജ്യങ്ങളുടെ പതാകയാൽ പൊതിഞ്ഞാണ്​ ഐക്യദാർഢ്യം അർപ്പിക്ക ുന്നത്​. കഴിഞ്ഞദിവസം ഇന്ത്യയുടെ മൂവർണകൊടിയും ഈ മഞ്ഞുമലയിൽ തെളിഞ്ഞു.

സ്വിറ്റ്​സ​ർലൻഡിലെ കലാകാരൻ ഗെരി ഹോ ഫ്​സ്​റ്റെർ പ്രൊജക്​ടർ ഉപയോഗിച്ച്​ പ്രകാശം ചൊരിഞ്ഞാണ്​ പതാകകൾ ഒരുക്കുന്നത്​. സെർമാറ്റ്​ നഗരത്തിൽ​ 4478 മീറ ്റർ ഉയരത്തിലാണ് ഈ​ കൊടുമിടിയുള്ളത്​. മാർച്ച് അവസാനം​ മുതലാണ്​ വിവിധ രാജ്യങ്ങളുടെ പതാക പുതപ്പിക്കാൻ തുടങ്ങിയത്​. സെർമറ്റ്​ ടൂറിസത്ത​ിൻെറ സോഷ്യൽ മീഡിയ പേജുകളിൽ വിവിധ രാജ്യങ്ങളുടെ പതാകകളാൽ അലങ്കരിച്ച കൊടുമുടിയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​. ഏകദേശം 1000 മീറ്റർ വലിപ്പത്തിലാണ്​ ഓരോ പതാകയും ഒരുക്കിയിരിക്കുന്നത്​.

zermatt
സെർമെറ്റ്​ നഗരം

ഐക്യദാർഢ്യത്തിന്​ സ്വിറ്റ്​സർലൻഡിലെ ഇന്ത്യൻ എംബസിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നന്ദി പറഞ്ഞു. ലോകം ഈ മഹാമാരിയെ മറികടക്കുക തന്നെ ചെയ്യുമെന്ന്​ ചിത്രം പങ്കുവെച്ച്​ മോദി പ്രത്യാശ പ്രകടപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ടൂറിസ്​റ്റ്​ രാജ്യമാണ്​ സ്വിറ്റ്​സ​ർലൻഡ്​. ആപ്​സ്​ പർവതനിരകളാണ്​ ഇവി​ടത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്​. ആൽപ്​സിലെ ഉയരം കൂടിയ കൊടുമുടികളിലൊന്ന്​ മറ്റെർഹോൺ. ഇവിടേക്കുള്ള പർവതാരോഹണം ഏറെ പ്രശസ്​തമാണ്​. ഇറ്റലിയാണ്​ ഇതിൻെറ മറുഭാഗത്ത്​.

തൊട്ടടുത്ത രാജ്യമായ ഇറ്റലിയിൽ 20,000ത്തിലധികം പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവീണപ്പോൾ 1400 ആണ്​​ സ്വിറ്റ്​സർലൻഡിലെ മരണനിരക്ക്​. അതുകൊണ്ട്​ തന്നെ മഹാമാരിക്ക്​ ശേഷം രാജ്യത്തെ ടൂറിസം പഴയതുപോലെ വീണ്ടെടുക്കാൻ എളുപ്പത്തിൽ കഴിയുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zermattmatterhorn
News Summary - Indian flag projected on Matterhorn mountain
Next Story