Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅമേരിക്കൻ ബീച്ചിൽ...

അമേരിക്കൻ ബീച്ചിൽ അതിഥിയായി 362 കിലോയുള്ള കടലാമ 

text_fields
bookmark_border
turtle-usa
cancel
camera_alt?????? ?????? ?????

മെല്‍ബോണ്‍ ബീച്ച് (ഫ്‌ളോറിഡ): അപൂർവങ്ങളില്‍ അപൂർവമായ 800 പൗണ്ട് തൂക്കമുള്ള (362 കിലോ) കടലാമ മെല്‍ബോണ്‍ ബീച്ചിലേക്ക് കയറി കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചുപോയതായി ഫ്‌ളോറിഡ ഫിഷ് ആൻഡ്​ വൈല്‍ഡ് ലൈഫ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കടലാമയുടെ വരവ്. സമയമാകുമ്പോള്‍ തിരിച്ചുവന്ന്​ മുട്ടയിടാൻ വേണ്ടിയാണ് ഇത്​​ കരയിൽ വന്ന് കൂടുണ്ടാക്കിയത്​.

ലെതര്‍ ബാക്ക് കടലാമയെ റെഡ് ലിസ്​റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈന്‍ ടര്‍ട്ടിൽ റിസെര്‍ച്ച് ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാന്‍സ് ഫീല്‍ഡ് പറഞ്ഞു. 2016 മാര്‍ച്ചില്‍ ഇതേ കടലാമ കരയിലെത്തി കൂടുണ്ടാക്കി തിരിച്ചുപോയിട്ടുണ്ട്. അന്ന് ഈ കടലാമക്ക് വിയന്ന എന്നാണ് പേരിട്ടിരുന്നത്. ഈ വര്‍ഷം ആദ്യവും ഇത്​ കരയിലെത്തി.

കടലാമയുടെ ശരാശരി ആയുസ്സ്​ 30 വര്‍ഷമാണ്. 16 വയസ്സാകുമ്പോള്‍ പൂർണവളർച്ചയിലെത്തും. സാധാരണ ആമകളില്‍നിന്ന്​ വ്യത്യസ്തമായി ലെതര്‍ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം കാണില്ല. കറുത്തതോ കാവിനിറത്തിലോ ഉള്ള തൊലിയാണുള്ളത്​. 6.5 അടി വലിപ്പവും ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usafloridaturtlemelbourn beach
News Summary - huge sea turtle came to american beach
Next Story