മാലിന്യരഹിതം: ആറ് നഗരങ്ങള്‍ക്ക് ഫൈവ്​ സ്​റ്റാര്‍ പദവി

22:59 PM
19/05/2020
mysore

ന്യൂഡല്‍ഹി: മാലിന്യരഹിത നഗരങ്ങള്‍ക്കുള്ള സ്​റ്റാര്‍ റേറ്റിങ് ഫലങ്ങള്‍ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് എസ്. പുരി പ്രഖ്യാപിച്ചു. 2019 - 2020 വര്‍ഷത്തിലെ പ്രവര്‍ത്തനം വിലയിരുത്തി അംബികാപൂര്‍, രാജ്കോട്ട്, സൂറത്ത്​, മൈസൂര്‍, ഇന്‍ഡോര്‍, നവി മുംബൈ എന്നീ നഗരങ്ങൾ ഫൈവ്​ സ്​റ്റാര്‍ പദവി ലഭിച്ചു. 65 നഗരങ്ങള്‍ക്ക് ത്രീ സ്റ്റാറും 70 നഗരങ്ങള്‍ക്ക് സിംഗിള്‍ സ്​റ്റാറും ലഭിച്ചു. കേരളത്തിലെ ഒരു നഗരവും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.

മാലിന്യ രഹിത നഗരങ്ങള്‍ക്കുള്ള പുതുക്കിയ പ്രോട്ടോക്കോള്‍ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. നഗരങ്ങള്‍ മാലിന്യ രഹിതമാക്കാൻ വ്യവസ്ഥാപിത സംവിധാനമൊരുക്കുന്നതിനും നഗരങ്ങളിലെ ശുചിത്വം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കാനുമായി 2018 ജനുവരിയിലാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയം സ്​റ്റാര്‍ റേറ്റിങ് പ്രോട്ടോക്കോള്‍ ആവിഷ്‌ക്കരിച്ചത്. കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Loading...
COMMENTS