സ്വപ്നത്തിലേക്ക് സൈക്കിൾ ചവിട്ടി എവിൻ രാജു

  • അ​ങ്ക​മാ​ലി​യി​ൽ ​നി​ന്ന്​ മ​ണാ​ലി​യി​ലേക്ക് സൈ​ക്കി​ളി​ലായിരുന്നു യാത്ര

evin-raju
എവിൻ രാജു സൈക്കിളിൽ റോത്തങ് പാസിലെത്തിയപ്പോൾ

ഒ​രു ബു​ള്ള​റ്റ് കി​ട്ടി​യാ​ലു​ട​ൻ ഹി​മാ​ല​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന യാ​ത്ര​പ്രേ​മി​ക​ൾ കാ​ണ​ണം, അ​ങ്ക​മാ​ലി​ക്കാ​ര​ൻ എ​വി​ൻ രാ​ജു​വി​​​െൻറ യാ​ത്ര. വെ​റു​മൊ​രു ഹെ​ർ​കു​ലീ​സ് സൈ​ക്കി​ളി​ലേ​റി അ​വ​ൻ താ​ണ്ടു​ന്ന​ത് ചെ​റി​യ ദൂ​ര​മൊ​ന്നു​മ​ല്ല; അ​ങ്ക​മാ​ലി പീ​ച്ചാ​നി​ക്കാ​ടു​ള്ള സ്വ​ന്തം വീ​ട്ടി​ൽ ​നി​ന്ന്​ മൈ​ലു​ക​ൾ താ​ണ്ടി, കാ​ടും​മേ​ടും ക​ട​ന്ന് നീ​ങ്ങു​ന്ന​ത് സ​ഞ്ചാ​രി​ക​ളു​ടെ സ്വ​പ്ന​ഭൂ​മി​യാ​യ ഹി​മാ​ല​യ​ത്തി​ലേ​ക്കു​ത​ന്നെ​യാ​ണ്. 

ക​ഴി​ഞ്ഞ ജ​നു​വ​രി 28ന് ​വീ​ട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട 23കാ​ര​നാ​യ എ​വി​ൻ കേ​ര​ള​ത്തി​ലെ വ​ട​ക്ക​ൻ ജി​ല്ല​ക​ളും ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്​​​ട്ര, ഗു​ജ​റാ​ത്ത്,  രാ​ജ​സ്ഥാ​ൻ, യു.​പി, ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും ത​​​െൻറ സൈ​ക്കി​ളി​ൽ  മു​ന്നോ​ട്ടു​കു​തി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ഞി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന റോ​ത്ത​ങ് പാ​സി​ൽ ഈ ​മാ​സം 14ന് ​ആ സൈ​ക്കി​ൾ ച​ക്ര​ങ്ങ​ൾ തൊ​ട്ടു. ഇ​തി​നി​ടെ ര​ണ്ടു​മാ​സം തൊ​ഴി​ലാ​ളി​യാ​യി മ​ണാ​ലി​യി​ൽ നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ലും പ​ങ്കാ​ളി​യാ​യി.

evin-raju

എ​ന്തി​നെ​ന്ന​ല്ലേ, ഹി​മാ​ല​യ​ത്തി​നും അ​പ്പു​റം പ​ര​ന്നു ​കി​ട​ക്കു​ന്ന നേ​പ്പാ​ൾ എ​ന്ന വ​ലി​യ സ്വ​പ്ന​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കാ​നു​ള്ള  സ​മ്പാ​ദ്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ആ ​ജോ​ലി​ക്കി​ടെ​യു​ള്ള വേ​ള​യി​ൽ ​പോ​ലും വെ​റു​തെ​യി​രു​ന്ന്​ സ​മ​യം ക​ള​യാ​ൻ എ​വി​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു, തൊ​ട്ട​ടു​ത്തു​ള്ള ദാ​ബ​യി​ൽ ജോ​ലി ചെ​യ്തും അ​വ​ൻ സ്വ​പ്ന​യാ​ത്ര​ക്ക് പ​ണ​മൊ​രു​ക്കി. മേ​യ് 11നാ​ണ് മ​ണാ​ലി​യി​ൽ എ​ത്തി​യ​ത്. അ​ങ്ക​മാ​ലി മു​ത​ൽ റോ​ത്ത​ങ്ങ് വ​രെ സൈ​ക്കി​ളോ​ടി​ച്ച​ത് 3000ത്തി​ലേ​റെ കി​ലോ​മീ​റ്റ​റാ​ണ്. 

evin-raju

വെ​റു​തെ മു​ന്നോ​ട്ടു​പോ​വു​ക​യ​ല്ല ല​ക്ഷ്യം. ഓ​രോ സം​സ്ഥാ​ന​ത്തെ​യും കാ​ണേ​ണ്ട സ്ഥ​ല​ങ്ങ​ൾ ക​ണ്ടും ജീ​വി​ത​രീ​തി​ക​ൾ അ​ടു​ത്ത​റി​ഞ്ഞു​മാ​ണ്​ എ​വി​​​െൻറ പ​ഴ​യ സൈ​ക്കി​ൾ മു​ന്നോ​ട്ടു​രു​ളു​ന്ന​ത്. അ​ങ്ക​മാ​ലി​യി​ൽ ​നി​ന്ന്​ പു​റ​പ്പെ​ടു​േ​മ്പാ​ൾ കാ​ര്യ​മാ​യ തു​ക​യൊ​ന്നും കൈ​യി​ലി​ല്ലാ​യി​രു​ന്നു. പ​ണം എ​വി​ടെ​െ​വ​ച്ച് തീ​രു​ന്നു​വോ, അ​വി​ടെ ജോ​ലി ക​ണ്ടെ​ത്തി ബാ​ക്കി തു​ക​യൊ​പ്പി​ച്ചാ​ണ് യാ​ത്ര. 

ഇ​തി​നി​ടെ ഡ​ൽ​ഹി ചാ​ന്ദ്നി​ചൗ​ക്കി​ൽ ​െവ​ച്ച് മൊ​ബൈ​ൽ ഫോ​ൺ അ​ടി​ച്ചു​മാ​റ്റ​പ്പെ​ട്ട​പ്പോ​ൾ ഫോ​ൺ ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും ഓ​ർ​മ മാ​ത്ര​മാ​യി. അ​ലീ​ഗ​ഢി​ലെ സു​ഹൃ​ത്ത് ന​ൽ​കി​യ പ​ഴ​യ ഫോ​ണു​മാ​യി യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ ആ ​ഫോ​ണും ത​ക​രാ​റി​ലാ​യി.

evin-raju

ദാ​ബ​യിെ​ല സ​ഹ​പ്ര​വ​ർ​ത്ത​ക​​​െൻറ ഫോ​ണു​പ​യോ​ഗി​ച്ചാ​ണ് ഇ​ട​ക്ക് നാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യു​ടെ അ​ങ്ങേ​യ​റ്റ​ത്തു​ള്ള ഗ്രാ​മ​ത്തി​ലെ​ത്തി​ച്ചേ​രു​ക, തു​ട​ർ​ന്ന് കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ക, പി​ന്നീ​ട് ജോ​ലി​ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കി നേ​പ്പാ​ളി​ലേ​ക്ക് കു​തി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​യാ​ത്രാ​നു​രാ​ഗി​യു​ടെ ഭാ​വി​പ​ദ്ധ​തി​ക​ൾ.

Loading...
COMMENTS