Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമഴ ആഘോഷമാക്കാന്‍...

മഴ ആഘോഷമാക്കാന്‍ റിവര്‍ ഫെസ്റ്റിവല്‍

text_fields
bookmark_border
മഴ ആഘോഷമാക്കാന്‍ റിവര്‍ ഫെസ്റ്റിവല്‍
cancel

മഴ തുടങ്ങിയതോടെ കേരളത്തില്‍ മണ്‍സൂണ്‍ ടൂറിസം സജീവമാവുകയാണ്. മഴയെ അറിഞ്ഞുള്ള യാത്രകള്‍ക്ക് സഞ്ചാരികള്‍ ഒരുങ്ങിക്കഴിഞ്ഞു, സ്വീകരിക്കാന്‍ ദൈവത്തിന്‍െറ സ്വന്തം നാട്ടിലെ കാടും മേടും വെള്ളച്ചാട്ടങ്ങളും കായലുകളുമെല്ലാം.... കേരള സര്‍ക്കാറും ജില്ലകളിലെ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു.

പശ്ചിമഘട്ടത്തിന്‍െറ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ തുഷാരഗിരി വെള്ളച്ചാട്ടം ഈ മണ്‍സൂണില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് റിവര്‍ ഫെസ്റ്റിവലുമായാണ്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് വെള്ളച്ചാട്ടം. സാഹസിക ജല യാത്രാ മല്‍സരമായ കയാക്കിങ് ആണ് റിവര്‍ ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണം. മഴയില്‍ സജീവമാകുന്ന വെള്ളച്ചാട്ടത്തിനൊപ്പം സഞ്ചാരികള്‍ക്ക് കയാക്കിങും കാണാം.

കയാക്കിങ് (ഫയല്‍ ചിത്രം)

ജൂണ്‍ 15 മുതല്‍ ഇരുവഞ്ഞിപ്പുഴയിലാണ് ആരംഭം. 14 വിദേശ രാജ്യങ്ങളില്‍ നിന്ന് കായിക താരങ്ങള്‍ കയാക്കിംഗ് മത്സരത്തില്‍ മാറ്റുരക്കും. ഈ രീതിയിലുള്ള ദക്ഷിണേന്ത്യയിലെ ഏക കായികമത്സരമാണ് ഇത്. കക്കയം- കരിയാത്തന്‍ പാറപുഴയിലടക്കമാണ് മല്‍സരം. ജൂലൈ അവസാനം വരെ ഫെസ്റ്റുമായി ബന്ധപ്പെട്ട പരിപാടികള്‍ നീണ്ടു നില്‍ക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കേരള കയാക്കിംഗ് അക്കാദമിയും ടൂറിസം സൊസൈറ്റിയും സംയുക്തമായാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇവിടെ കയാക്കിങ് സംഘടിപ്പിച്ചിരുന്നു.

തുഷാരഗിരി വെള്ളച്ചാട്ടത്തെക്കുറിച്ചും അവിടേക്കുള്ള മഴക്കാല യാത്രാനുഭവവും വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

കൂടുതല്‍ മണ്‍സൂണ്‍ യാത്രകള്‍:
അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം
പാലരുവി, അച്ചന്‍കോവില്‍, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങള്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story