തേക്കടിയില്‍ ഇപ്പോള്‍ അറബിക്കാലം
text_fieldsകുമളി: മരുഭൂമിയിലെ കടുത്ത ചൂടില്‍നിന്ന് ആശ്വാസം തേടി അറബി കുടുംബങ്ങള്‍ എത്തിത്തുടങ്ങിയതോടെ തേക്കടിയില്‍ ഇത് അറബി സീസണായി. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് ഒറ്റക്കും കൂട്ടായും നിരവധി അറബി കുടുംബങ്ങളാണ് റമദാന് നോമ്പിന് ശേഷം തേക്കടിയിലത്തെിയത്. സാധാരണയായി വിനോദ സഞ്ചാരികളുടെ തിരക്കില്ലാതെ ടൂറിസം രംഗം നിശ്ചലമാകുന്ന മാസങ്ങളിലാണ് ഇപ്പോള്‍ അറബി വിനോദ സഞ്ചാരികള്‍ എത്തുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലേതിനേക്കള് വളരെ കുറഞ്ഞ ചെലവില്‍ പ്രകൃതിഭംഗി ആസ്വദിച്ച് സുരക്ഷിതമായി ദിവസങ്ങളോളം കേരളത്തില്‍ കഴിയാമെന്നത് വര്‍ഷംതോറും അറബികളായ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. തേക്കടി, കുമളി പ്രദേശത്തെ ലോഡ്ജുകള്‍, വന്‍കിട ഹോട്ടലുകള്‍ എന്നിവക്കൊപ്പം നിരവധിയായ ഹോംസ്റ്റേകളിലും അറബി കുടുംബങ്ങളുടെ സാന്നിധ്യമുണ്ട്.
ടൗണിലെ സുഗന്ധവ്യഞ്ജന വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ വരെ നേരിട്ടത്തെി സാധനങ്ങള്‍ വാങ്ങി സ്വന്തമായി ഭക്ഷണം തയാറാക്കുന്ന കുടുംബങ്ങളും അറബി വിനോദ സഞ്ചാരികളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.