Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightമലമ്പുഴ ഉദ്യാനത്തില്‍...

മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള സംഘടിപ്പിക്കുന്നു

text_fields
bookmark_border
മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള സംഘടിപ്പിക്കുന്നു
cancel

- ഒരുക്കം ഊട്ടി പുഷ്പമേള മാതൃകയില്‍
- ടൂറിസ്റ്റുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള സംഘടിപ്പിക്കുന്നത് പരിഗണനയില്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ടി.ഡി.പി.സി) യോഗത്തിലാണ് പദ്ധതി പരിഗണനക്ക് വന്നത്. ഊട്ടി പുഷ്പമേള മാതൃകയില്‍ ടൂറിസം സീസണായ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഫ്ളവര്‍ഷോ നടത്താനാണ് ആലോചന. ഇതിനായി ഉദ്യാനത്തില്‍ കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിക്കും. പുഷ്പാലങ്കാര മത്സരവും സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് പ്രോഗ്രാം തയാറാക്കാന്‍ ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
മലമ്പുഴ ഉദ്യാനത്തിലത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും ഡി.ടി.പി.സി യോഗം തത്വത്തില്‍ തീരുമാനിച്ചു. പ്രതിവര്‍ഷം ശരാശരി 20 ലക്ഷം ടൂറിസ്റ്റുകള്‍ മലമ്പുഴ സന്ദര്‍ശിക്കുന്നുണ്ട്. 2010ല്‍ ഒരു കുട്ടി ഉദ്യാനത്തിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചിരുന്നു. അപകടമുണ്ടായാല്‍ സൗജന്യ ചികിത്സയും മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരവും ലഭ്യമാവുന്ന വിധം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് രീതിയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് കമ്പനികളുമായി ആശയവിനിമയം നടത്താന്‍ ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story