Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോകത്തെ മികച്ച 10...

ലോകത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കേരളവും

text_fields
bookmark_border
ലോകത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കേരളവും
cancel

തിരുവനന്തപുരം: കുടുംബസമേതം സഞ്ചരിക്കാവുന്ന ലോകത്തെ 10 മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കേരളവും. ലോണ്‍ലി പ്ലാനറ്റ് ട്രാവല്‍ മാഗസിനാണ് മികച്ച വിനോദസഞ്ചാര കേന്ദ്രമായി കേരളത്തെ തെരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക്, ഹവായ്, ഇറ്റലി, ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക്, പരാഗ്വെ, പ്രാഗ് തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പമാണ് കേരളവും തെരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കേരളത്തിന്റെ പച്ചപ്പ്, കേരവൃക്ഷങ്ങള്‍ നിറഞ്ഞ കടല്‍തീരങ്ങള്‍, സഞ്ചാരികള്‍ക്ക് കാട്ടാനകളെ കാണാനാകുന്ന ദേശീയോദ്യാനങ്ങള്‍, ജലസമൃദ്ധമായ കായലുകളും ബോട്ട് യാത്രയും തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളായി മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാന്‍ യോജിച്ചതും ശിശുസൗഹൃദവുമായ വിനോദസഞ്ചാര കേന്ദ്രമാണെന്ന് ലോണ്‍ലി പ്ലാനറ്റ് ട്രാവല്‍ മാഗസിന്‍ വിലയിരുത്തി. രാജ്യത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് കേരളത്തില്‍ ഇല്ലെന്നും അതിനാല്‍ സ്വസ്ഥമായ സഞ്ചാരം സാധ്യമാണെന്നും മാഗസിന്‍ നിരീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story