നെഹ്റു ട്രോഫി ജലോത്സവത്തിന് വിദേശ സഞ്ചാരികള്‍ കുറവ്
text_fieldsആലപ്പുഴ: പുന്നമടക്കായലിലും തീരത്തും ആവേശത്തിരയിളക്കി 61ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് സമാപനം. ഇത്തവണ ജലോത്സവം കാണാനത്തെിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. കേരളത്തിലെ കനത്ത കാലവര്‍ഷമാണ് ഇതിനു കാരണമെന്നാണ് കരുതപ്പെടുന്നത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം മൂലം ജലോത്സവത്തിന് ആവേശം കുറയുമോ എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ കുട്ടനാടിന്റെ പ്രളയദുരന്ത വേദന മറന്ന് ആയിരങ്ങളാണ് എത്തിയത്. ഫിനിഷിങ് ലൈനിനു സമീപം ഒരുക്കിയ ഗ്യാലറിയില്‍ ടിക്കറ്റ് നിരക്ക് 1000 രുപ വരെയായിരുന്നു.
.jpg)
തുല്യശക്തികളുടെ മത്സരമായി മാറിയ ഫൈനലില്‍ കുമരകം ടൗണ്‍ ബോട്ട് ക്ളബിനെയും കൈനകരി യു.ബി.സിയെയും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പിന്തള്ളി വീയപുരം കതിരപ്പള്ളയില്‍ അരുണ്‍കുമാര്‍ ക്യാപ്റ്റനായ ഹരിപ്പാട് സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്റെ ശ്രീ ഗണേശന്‍ ചുണ്ടന്‍ തുടര്‍ച്ചയായി രണ്ടാമതും നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് സ്വന്തമാക്കി.
ഗവര്‍ണര്‍ നിഖില്‍ കുമാറാണ് ജലോത്സവം ഉദ്ഘാടനം ചെയ്തത്. നെഹ്റു ട്രോഫിയുടെ സുഗമമായ നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ 17.5 ലക്ഷത്തിന്റെ സ്ഥിരം ഗ്രാന്‍റ് നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പ് സംസ്ഥാനത്ത് 37 ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 152.89 കോടി രൂപ അഞ്ചുവര്‍ഷത്തിനുള്ളില്‍ നല്‍കിയെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
