ടൂറിസം മേഖലക്ക് കുതിപ്പേകാൻ സന്നദ്ധ ടൂറിസ്റ്റ് ഗൈഡൻസ് സേവനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തിന് പ്രാദേശിക പിന്തുണ ഉറപ്പുവരുത്തുന്ന നടപടികളുമായി ഇൻഫർമേഷൻ മന്ത്രാലയം. ടൂറിസം ഗൈഡുകളായി സന്നദ്ധസേവനം നടത്തുന്നതിന് പൗരന്മാർക്ക് അവസരം ഒരുക്കി. ഇതിനായി ഇൻഫർമേഷൻ മന്ത്രാലയം ‘സഹൽ’ ആപ്പുവഴി സന്നദ്ധ ടൂറിസ്റ്റ് ഗൈഡൻസ് സേവനം ആരംഭിച്ചു.
മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം വഴി രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തൽ, സാംസ്കാരിക അനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ യുവാക്കളെ ഉൾപ്പെടുത്തൽ, ദേശീയ ഐഡന്റിറ്റി ഉയർത്തിക്കാട്ടൽ, അന്താരാഷ്ട്ര പ്രതിച്ഛായ വർധിപ്പിക്കൽ എന്നിവ ലക്ഷ്യമിടുന്നു.കുവൈത്തിന്റെ വളന്ററി വർക്ക്സെന്ററുമായി സഹകരിച്ച് പരിപാടികൾ, ടൂറുകൾ എന്നിവയിൽ ഇവരെ ഉൾപ്പെടുത്തും. സന്ദർശകരെ സ്വാഗതം ചെയ്യുന്നതോടൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളിൽ സംഘടിത പങ്കാളിത്തം സംഘടിപ്പിക്കുകയും ചെയ്യും.
അപേക്ഷകർക്ക് ‘സഹേൽ’ വഴി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. അഭിമുഖങ്ങളും നൈപുണ്യ വിലയിരുത്തലുകളും നടത്തിയാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

