Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightവ​യ​നാ​ടി​നെ അ​റി​യാ​ൻ...

വ​യ​നാ​ടി​നെ അ​റി​യാ​ൻ സൈ​ക്കി​ളി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന്

text_fields
bookmark_border
വ​യ​നാ​ടി​നെ അ​റി​യാ​ൻ സൈ​ക്കി​ളി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന്
cancel
camera_alt

വ​യ​നാ​ട്ടി​ൽ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന അ​മേ​രി​ക്ക​ൻ

ദ​മ്പ​തി​ക​ൾ

മാ​ന​ന്ത​വാ​ടി: സൈ​ക്കി​ളി​ൽ 300ല​ധി​കം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വ​യ​നാ​ടി​നെ തൊ​ട്ട​റി​ഞ്ഞ് അ​മേ​രി​ക്ക​ൻ ദ​മ്പ​തി​ക​ൾ. അ​മേ​രി​ക്ക​യി​ലെ ശാ​സ്ത്ര​ജ്ഞ​നും മ​ല​യാ​ളി​യു​മാ​യ സ​ഞ്ജ​യ് വേ​ലം​പ​റ​മ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യും അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​നി​യു​മാ​യ കാ​ര​ൾ വേ​ലം​പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ് സൈ​ക്കി​ളി​ൽ വ​യ​നാ​ടി​ന്‍റെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച​ത്.

അ​മേ​രി​ക്ക കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത അ​ഡ്വ​ഞ്ച​ർ ക്ല​ബാ​യ ബൈ​ക്കി​ങ് അ​ഡ്വ​ഞ്ച​ർ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ർ. വ​യ​നാ​ട​ൻ ടൂ​റി​സ​ത്തെ പ​റ്റി മ​ന​സ്സി​ലാ​ക്കാ​നും വ​യ​നാ​ട​ൻ പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​നും പ്ര​കൃ​തി​യെ മ​ലി​ന​പ്പെ​ടു​ത്താ​തെ സ​ഞ്ച​രി​ക്കു​ക എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചും പ്ലാ​സ്റ്റി​ക്മു​ക്ത ലോ​കം എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ഈ ​ദ​മ്പ​തി​ക​ളു​ടെ യാ​ത്ര.

കാ​ട്ടി​ക്കു​ള​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ച്ച ഏ​ഴു ലോ​ഡ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ ഷാ​ജി നി​ർ​മി​ച്ച പാ​റ​ക്കെ​ട്ടു​ക​ൾ, ഗു​ഹ, വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ​യാ​ണ് ഇ​വ​രെ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ത്തി​ച്ച ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള സൈ​ക്കി​ളി​ലാ​ണ് ഇ​വ​രു​ടെ ആ​റ് ദി​വ​സ​ത്തെ വ​യ​നാ​ട​ൻ പ​ര്യ​ട​നം. 300 കി​ലോ​മീ​റ്റ​റോ​ളം ഇ​വ​ർ സൈ​ക്കി​ളി​ൽ ജി​ല്ല​യി​ൽ സ​വാ​രി ന​ട​ത്തി. ബു​ധ​നാ​ഴ്‌​ച ദ​മ്പ​തി​ക​ൾ വ​യ​നാ​ടി​നോ​ട് വി​ട പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsbicycletravel
News Summary - to explore wayanad- bicycle ride- from America
Next Story