Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightലോക്​ഡൗൺ കാലം അങ്ങകലെ...

ലോക്​ഡൗൺ കാലം അങ്ങകലെ ആർട്ടിക്​ മഞ്ഞിന്‍റെ ഏകാന്തതയിൽ;​ അദ്​ഭുതമായി ഒറ്റക്കൊരു വനിത

text_fields
bookmark_border
ലോക്​ഡൗൺ കാലം അങ്ങകലെ ആർട്ടിക്​ മഞ്ഞിന്‍റെ ഏകാന്തതയിൽ;​ അദ്​ഭുതമായി ഒറ്റക്കൊരു വനിത
cancel

ലണ്ടൻ: ലോക്​ഡൗൺ കാലം മഹാഭൂരിപക്ഷത്തിനും ഒട്ടും പൊരുത്തപ്പെടാനാകാത്ത അടിച്ചേൽപിക്കപ്പെട്ട എകാന്തതയുടെതാണ്​. പുറത്തിറങ്ങിയാൽ പൊലീസ്​ പിടിവീഴുമെന്നതിനാൽ വീടിനുള്ളിൽ അടച്ചിട്ട ജീവിതത്തിന്‍റെ നോവും വിങ്ങലും പേറുന്നവർ. എന്നാൽ, കടലേഴും താണ്ടി അങ്ങകലെ മഞ്ഞുപുതഞ്ഞുകിടക്കുന്ന ആർട്ടികിലേക്ക്​ ഒരു യാത്ര പോയാലോ? അതും കൂരാകൂരിരുട്ട്​ എല്ലാം മറച്ചുനിർത്തുന്ന കാലാവസ്​ഥയിൽ.

ലോകത്തിന്‍റെ ചക്രവാളത്തിനു മേൽ കോവിഡ്​ ഇരുൾ വീഴ്​ത്തുംവരെ ഇറ്റലിക്കാരിയായ വാലന്‍റീന മിയോസോ വിനോദസഞ്ചാരികൾക്കൊപ്പം ലോകം കറങ്ങുന്ന ട്രാവൽ ഗൈഡായിരുന്നു. കഴിഞ്ഞ വർഷാദ്യം ചൈന കടന്നെത്തിയ മഹാമാരി സഞ്ചാരികളെ വീട്ടിലിരുത്തി​യതോടെ അവളും ഇരുന്നുപോയി. മനംമടുപ്പിക്കുന്ന നാളുകളിൽ ​േബ്ലാഗിങ്ങും മറ്റുമായി കഴിച്ചുകൂട്ടിയതിനൊടുവിൽ ഇറ്റലി പാതി തുറന്നതോടെ അവളും നടന്നുതുടങ്ങി, ചെറുതായി. അതിനിടെ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ ഒരു വിളിയെത്തുന്നത്​- ഉത്തര ധ്രുവപ്രദേശങ്ങളിലേക്കൊരു യാത്ര. ഭയംപിടിച്ച്​ വീട്ടിലിരി​ക്കണോ അതോ എല്ലാം മറന്ന്​ പുറപ്പെടണോ? രണ്ട്​ സാധ്യതകൾ അവരുടെ പുസ്​തകത്തിലില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ്​ സമ്മതം അറിയിച്ചു. ഒരു മാസം കഴിഞ്ഞ്​ പുറപ്പെടുകയും ചെയ്​തു. 2,400 കിലോമീറ്റർ അകലെയുള്ള കോങ്​സ്​ഫോഡായിരുന്നു ലക്ഷ്യം.

നാടും നാട്ടാരും എന്നും ചേർന്നുനിൽക്കുന്ന മോഡേണയിൽനിന്ന്​ ഒറ്റക്കൊരിടത്തേക്കാണ്​ യാത്ര. താമസക്കാർ 28 പേർ മാത്രം​. കഴിക്കാൻ വല്ലതും ലഭിക്കാൻ 40 കിലോമീറ്റർ താണ്ടണം. ഹോസ്​പിറ്റലാണെങ്കിൽ 300 ലേറെ കിലോമീറ്റർ അകലെ. പക്ഷേ, അവർ കുലുങ്ങിയില്ല.

തണുപ്പുകാലത്ത്​ 100 കിലോമീറ്ററിലേറെ വേഗത്തിലാണ്​ കാറ്റ്​ അടിച്ചുവീശുക. എത്തി ദിവസങ്ങൾക്കകം വിരുന്നുവന്നത്​ 'ധ്രുവരാത്രികൾ' എന്ന പ്രതിഭാസം. രണ്ടു മാസം സമ്പൂർണ ഇരുട്ടിൽ കഴിയണം. ഇവിടെ രണ്ടു മാസം 24 മണിക്കൂർ സൂര്യപ്രകാശവുമുണ്ട്​- മേയ്​ പകുതി മുതൽ ജൂലൈ പകുതിവരെ. അതിന്‍റെ നേർവിപരീതമാണിപ്പോൾ.

ജനസംഖ്യ 28 മാത്രമാണെങ്കിലും പല വംശജരാണ്​- ജ​ർമൻ, ലാറ്റ്​വിയൻ, ഇറ്റാലിയൻ.....

മരങ്ങൾ ഏറെ വളരാത്ത നാട്​. ചുവപ്പു നിറത്തിലുള്ള ആർടിക്​ കുറുക്കന്മാരും കലമാനും സമൃദ്ധമായ കാഴ്ചകൾ. വെള്ളത്തിൽ തിമിംഗലം, ഡോൾഫിൻ, പിന്നെ കടൽപക്ഷികൾ... കോവിഡ്​ ഇനിയും കടന്നുവന്നിട്ടില്ല. അതിനാൽ തന്നെ മിയോസോ എത്തിയ ശേഷം നീണ്ടു ഏഴു മാസം മാസ്​ക്​ അണിയേണ്ടിവന്നില്ല. രണ്ട്​ മാസം മുമ്പ്​ ഇവർക്ക്​ കൊച്ചുദ്വീപിലേക്കുള്ള കരാർ അവസാനിച്ചു. തിരിച്ച്​ ഇറ്റലിയിലേക്ക്​ പോകുന്നതിന്​ പകരം ഇനിയുമേറെ ദൂരെ സ്വാൽബാർഡ്​ ദ്വീപ്​ സമൂഹത്തിലേക്കൊരു യാത്രയാണിപ്പോൾ മനസ്സിൽ. അതിനായി വാഹനം സംഘടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്​. മനുഷ്യരും ധ്രുവക്കരടികളും ഒന്നിച്ചുകഴിയുന്ന ​പ്രദേശത്തെത്തണം. അവിടെ ഒരു മാസം കഴിച്ചുകൂട്ടി പിന്നെ ലോഫോടെൻ ദ്വീപുകളിൽ പോകണം.. അതും കഴിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങിയാൽ പോലും കോങ്​സ്​ഫോഡിൽ അതിവേഗം തിരിച്ചെത്തണം. മിയോസോയുടെ മനസ്സ്​ ശാന്തമാണ്​. മഞ്ഞ്​ വീണുകിടക്കുന്ന ഈ നാടിന്‍റെ സമൃദ്ധി നൽകിയ മനസ്സിന്‍റെ ഊർജമാണ്​ അവർക്ക്​ കൂട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Arctic
News Summary - The woman who spent lockdown alone in the Arctic
Next Story