Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightഅഴകായി ആലപ്പുഴ;...

അഴകായി ആലപ്പുഴ; സഞ്ചാരികളുടെ എണ്ണംകൂടി

text_fields
bookmark_border
അഴകായി ആലപ്പുഴ; സഞ്ചാരികളുടെ എണ്ണംകൂടി
cancel
camera_alt

കാ​യ​ൽ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച​ശേ​ഷം ആ​ല​പ്പു​ഴ പു​ന്ന​മ​ട ഫി​നി​ഷി​ങ്​ പോ​യ​ൻ​റി​ലെ ഹൗ​സ്​​ബോ​ട്ടി​ൽ​നി​ന്ന്​ മ​ട​ങ്ങു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ

ആലപ്പുഴ: കോവിഡ് ഏൽപിച്ച തിരിച്ചടിക്കുശേഷം ജില്ലയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. 2022 ജനുവരി മുതൽ ഡിസംബർവരെയുള്ള കണക്കിൽ ആഭ്യന്തര-വിദേശ സഞ്ചാരികളടക്കം 7,70,916 പേരാണ് ആലപ്പുഴയിൽ കാഴ്ചകാണാൻ എത്തിയത്.ഇത് കോവിഡിന് മുമ്പുള്ള വർഷത്തെക്കാൾ 92,958 പേരുടെ വർധനയാണ് ഉണ്ടാക്കിയത്. 2023 ജനുവരിയിലെ കണക്കുകൂടി ചേർത്താൽ 1.25 ലക്ഷം കടക്കുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇത് ജില്ലയിലെ ടൂറിസം മേഖലക്ക് ആശ്വാസവും പകരുകയാണ്.

കോവിഡ് പ്രതിസന്ധിയിൽ വിദേശികൾ അകന്നുനിന്നപ്പോൾ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതാണ് നേട്ടം. 2019ൽ 6,77,958 സഞ്ചാരികളാണ് എത്തിയത്. 2020ൽ 2,07,507 ആഭ്യന്തരസഞ്ചാരികളും 46,629 വിദേശകളുമെത്തി. 2021ൽ യഥാക്രമം 3,53,921ഉം 777 ആയി. 2017ൽ 4,33,456ഉം 75,037 ഉം 2018ൽ 5,11,490ഉം 95,522ഉം ആയിരുന്നു. 2019ൽ എത്തിയ വിദേശസഞ്ചാരികളുടെ എണ്ണം 1,16,228 ആണ്‌. 2020-21 വർഷങ്ങളിൽ ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത്‌ ഒന്നാം സ്ഥാനവും ആലപ്പുഴക്ക് സ്വന്തമായിരുന്നു.

കോവിഡിൽ മുടങ്ങിയ നെഹ്റുട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗും (സി.ബി.എൽ) പുനരാരംഭിച്ചതാണ് പ്രധാന നേട്ടം.ഓണക്കാലത്തും വള്ളംകളി സീസണിലുമാണ് ജില്ലയിൽ‍ ആഭ്യന്തര സഞ്ചാരികൾ കൂടുതലായി എത്തിയത്. അതിൽ ഏറെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.

ക്രിസ്മസ്-പുതുവത്സര സീസണിൽ വിദേശസഞ്ചാരികളുടെ വരവ് കൂടിയിരുന്നു. ഡിസംബറിലും ജനുവരിയിലും ജില്ലയിലെ ഭൂരിഭാഗം ഹോം സ്റ്റേകളിലും റിസോർട്ടുകളിലും നല്ല ബുക്കിങ് ആയിരുന്നു. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വിദേശികളുടെ വരവ് സീസണിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.അവധിദിവസങ്ങളിലും ആഘോഷവേളകളിലുമാണ് സഞ്ചാരികളുടെ ഒഴുക്കുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristsAlappuzha
News Summary - The number of tourists to Alappuzha has increased
Next Story