Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാങ്കോതിക വിദ്യയുടെയും പാരമ്പര്യത്തിന്റെയും സംഗമം; ലോക വിനോദസഞ്ചാര ദിനത്തിൽ ഭുവനേശ്വർ വിമാനത്താവളത്തിൽ സുദർശൻ പട്നായിക്കിന്റെ മനോഹര മണൽശില്പം

text_fields
bookmark_border
സാങ്കോതിക വിദ്യയുടെയും പാരമ്പര്യത്തിന്റെയും സംഗമം; ലോക വിനോദസഞ്ചാര ദിനത്തിൽ ഭുവനേശ്വർ വിമാനത്താവളത്തിൽ സുദർശൻ പട്നായിക്കിന്റെ മനോഹര മണൽശില്പം
cancel

ലോക വിനോദസഞ്ചാര ദിനാഘോഷങ്ങൾക്ക് വ്യത്യസ്തവും ആകർഷകവുമായ രീതിയിൽ തുടക്കമിട്ടിരിക്കുകയാണ് ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം. പ്രശസ്ത മണൽശില്പി പത്മശ്രീ സുദർശൻ പട്നായിക് വിനോദസഞ്ചാര മേഖലയുടെ ഭാവി പ്രമേയമാക്കി നിർമിച്ച മനോഹരമായ മണൽശില്പമാണ് ഇപ്പോൾ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പ്രധാന ആകർഷണം. സെപ്റ്റംബർ 27-ന് ആഘോഷിക്കുന്ന ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായാണ് ഈ കൂറ്റൻ ശില്പം ഒരുക്കിയിരിക്കുന്നത്.

ഒഡീഷയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന രീതിയിലാണ് സുദർശൻ പട്നായിക് ഈ കലാസൃഷ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശില്പത്തിന്റെ മധ്യഭാഗത്തായി നിർമിച്ചിരിക്കുന്ന കൂറ്റൻ ചക്രവും ഇരുവശങ്ങളിലുമുള്ള പുരാതന ക്ഷേത്രങ്ങളുടെയും പാരമ്പര്യ നിർമിതികളുടെയും രൂപങ്ങളും ഒഡീഷയുടെ ചരിത്ര മഹിമയെ വിളിച്ചോതുന്നു. 'വിനോദസഞ്ചാരത്തെ പുനർനിർവചിക്കാൻ ഡിജിറ്റൽ അജണ്ടയും നിർമ്മിത ബുദ്ധിയും' എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക തീം. പാരമ്പര്യ തനിമയും ആധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ സന്ദേശം ശില്പത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

വിനോദസഞ്ചാര മേഖലയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളിൽ അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും സെപ്റ്റംബർ 27 ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. നിർമിത ബുദ്ധിയും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് യാത്രകൾ കൂടുതൽ എളുപ്പമാക്കുക, വ്യക്തിഗത യാത്രാ പദ്ധതികൾ തയാറാക്കുക, ഭാഷാ തടസ്സങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് ഈ വർഷത്തെ പ്രധാന ലക്ഷ്യങ്ങൾ. വിനോദസഞ്ചാര രംഗത്ത് സംഭവിക്കുന്ന ഇത്തരം വിപ്ലവാത്മകമായ മാറ്റങ്ങളെ പരമ്പരാഗത കലാരൂപത്തിലൂടെ അവതരിപ്പിച്ച സുദർശൻ പട്നായിക്കിന്റെ ശ്രമം വൻ ജനശ്രദ്ധയാണ് നേടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sudarsan Pattnaik's sculpture at Bhubaneswar Airport on World Tourism Day
Next Story