Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജെഫ്​ ബിസോസിനൊപ്പം ബഹിരാകാശത്ത്​ കറങ്ങാം; ടിക്കറ്റ്​ വിറ്റുപോയത്​ 205 കോടിക്ക്​
cancel
Homechevron_rightTravelchevron_rightജെഫ്​ ബിസോസിനൊപ്പം...

ജെഫ്​ ബിസോസിനൊപ്പം ബഹിരാകാശത്ത്​ കറങ്ങാം; ടിക്കറ്റ്​ വിറ്റുപോയത്​ 205 കോടിക്ക്​

text_fields
bookmark_border

വാഷിങ്​ടൺ: വ്യവസായ ലോകത്ത്​ പുതുമകളേറെ സൃഷ്​ടിച്ച്​ ലോകം ജയിച്ച ആമസോൺ ഉടമ ജെഫ്​ ബിസോസ്​ ബഹിരാകാശത്തേക്ക്​ പോകുന്നത്​ അവിടെയും കീഴടക്കാനാകുമോ? ജൂലൈ 20ന്​ സ്വന്തം കമ്പനിയായ 'ബ്ലൂ ഒറിജിനി'ലേറി ബിസോസ്​ ബഹിരാകാശ യാത്രക്കിറങ്ങു​േമ്പാൾ കൂടെ യാത്ര ചെയ്യാനുള്ള അവസരം എന്തുവില കൊഖടുത്തും വാങ്ങാൻ ചിലർ കാണിച്ച താൽപര്യം കാണു​േമ്പാൾ അങ്ങനെ തോന്നും. 10 മിനിറ്റ്​ മാത്രം നീണ്ട ലേലത്തിൽ ഒരു ടിക്കറ്റ്​ വിറ്റുപോയത്​ 2.8 കോടി ഡേളറിന്​ (205 കോടി രൂപ) ആയിരുന്നു. 159 രാജ്യങ്ങളിലെ 7600 പേർ രജിസ്റ്റർ ചെയ്​ത്​ അവസാനം 20 പേർ പ​ങ്കെടുത്ത ലേലം 48 ലക്ഷം ഡോളറിന്​ (35 കോടി രൂപ) ആയിരുന്നു തുടങ്ങിയത്​. മിനിറ്റുകൾക്കകം റെക്കോഡ്​ തുക തൊട്ടതോടെ ഇനിയും വെളിപ്പെടുത്താത്ത ആ സഹയാത്രികനെ ബിസോസ്​ തെരഞ്ഞെടുത്തു.

ടെക്​സസിലെ വാൻ ഹോണിൽനിന്ന്​ സഹോദരനുമൊത്താണ്​ ബിസോസിന്‍റെ ബഹിരാകാശ യാത്ര. ആറു പേർ പേടകത്തിലുണ്ടാകുമെങ്കിലും ഇരുവരുമല്ലാതെ മറ്റാരുടെയും വിശദാംശങ്ങൾ ലഭ്യമല്ല. കുഞ്ഞുനാളിലേയള്ള സ്വപ്​നം സാക്ഷാത്​കരിച്ച്​ സഹോദരനുമൊത്ത്​ യാത്ര പോകുന്ന കാര്യം ബെസോസ്​ തന്നെയാണ്​ ലോകത്തോട്​ പങ്കുവെച്ചത്​. യാത്രക്ക്​ 15 ദിവസം മുമ്പ്​ ആമസോൺ സി.ഇ.ഒ പദവി രാജിവെച്ച ശേഷമാകും യാത്രക്ക്​ ഒരുക്കങ്ങൾ.

ബഹിരാകാശം പിടിക്കാൻ ബിസോസിന്‍റെ ബ്ലൂ ഒറിജിനൊപ്പം ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്സും റിച്ചാർഡ്​ ബ്രാൻഡ്​സണിന്‍റെ വിർജിൻ ഗാലക്​റ്റികുമുണ്ട്​. സ്​പേസ്​ എക്​സ്​ ഈ രംഗത്ത്​ ഏറെ മുന്നോട്ടുപോകുകയും ചെയ്​തതാണ്​. ബ്ലൂ ഒറിജിൻ​ നേരത്തെയും ബഹിരാകാശ യാ​ത്ര നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ്​ മനുഷ്യരെയും വഹിച്ച്​ പുറപ്പെടുന്നത്​. ബ്രാൻസന്‍റെ വിർജിൻ ഗാലക്​റ്റികും വൈകാതെ മനുഷ്യരെയും വഹിച്ചുള്ള യാത്ര പുറപ്പെടും. ന്യൂ മെക്​സികോയിലെ ബഹിരാകാശ നിലയത്തിൽനിന്നാകും യാത്ര.

ബ്ലൂ ഒറിജിൻ വികസിപ്പിക്കാനായി ഒരു വർഷം 100 കോടി ഡോളർ ചെലവിടുന്ന ബിസോസ്​ ബഹിരാകാശ ടൂറിസം രംഗത്ത്​ വലിയ സ്വപ്​നങ്ങൾ വെച്ചുപുലർത്തുന്നുണ്ട്​.

ബ്ലു ഒറിജിൻ യാത്രികർ അഞ്ചടിക്കും ആറടി നാലിഞ്ചിനൂം ഇടയിലുള്ളവരാകണമെന്നതുൾ​പെടെ നിബന്ധനകളുണ്ട്​.

ലേലത്തിൽനിന്ന്​ കിട്ടിയ തുക തന്‍റെ ചാരിറ്റി സ്​ഥാപനമായ ബ്ലൂ ഒറിജിൻ ഫൗണ്ടേഷന്​ നൽകുമെന്നാണ്​ ബിസോസിന്‍റെ പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeff BezosBlue Originspace flightS$28m
News Summary - Sold! Bidder pays $28m for spare seat on space flight with Jeff Bezos
Next Story