കേദാർനാഥിലേക്കും ഹേംകുണ്ഡിലേക്കും റോപ് വേ
text_fieldsപ്രതീകാത്മക ചിത്രം- കടപ്പാട്: മെറ്റ എഐ
ന്യൂഡൽഹി: ഉത്തരഖണ്ഡിലെ ഹിന്ദു തീർഥാടന കേന്ദ്രമായ കേദാർനാഥിലേക്കും സിഖ് തീർഥാടന കേന്ദ്രമായ ഹേംകുണ്ഡിലേക്കും റോപ് വേ നിർമിക്കാനുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
കേന്ദ്ര സർക്കാറിന്റെ ‘പർവത്മാല’ പദ്ധതിയുടെ ഭാഗമായി സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്ക് 12.9 കിലോമീറ്റർ ദൂരത്തിൽ 4,081 കോടി രൂപ ചെലവിട്ടാണ് റോപ് വേ നിർമിക്കുന്നത്. എട്ടും ഒമ്പതും മണിക്കൂർ നേരമെടുത്തിരുന്ന യാത്രക്ക് ഇതോടെ 36 മിനിറ്റ് മാത്രമാണ് വേണ്ടി വരുകയെന്നും ഒരു മണിക്കൂറിൽ 1800 പേർക്ക് ഒരു ദിശയിൽ യാത്ര ചെയ്യാനാവുമെന്നും മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കന്നുകാലികളിൽ ‘ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്’, ‘ബ്രൂസിലോസിസ്’ എന്നിവക്കെതിരെ വാക്സിനേഷൻ നടത്താൻ 3880 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

