Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kedarnath
cancel
camera_alt

courtesy: timesofindia

Homechevron_rightTravelchevron_rightExplorechevron_rightഉത്തരാഖണ്ഡിലെ ചാർധാം...

ഉത്തരാഖണ്ഡിലെ ചാർധാം യാത്ര: 327 കിലോമീറ്ററിൽ പുതിയ റെയിൽവേ റൂട്ട്​​ വരുന്നു

text_fields
bookmark_border

ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ ചാർധാമു​കളെ ബ​ന്ധിപ്പിച്ച്​ ഇന്ത്യൻ റെയിൽവേ പുതിയ പാത ഒരുക്കുന്നു. ചാർധാം സന്ദർശിക്കുന്നവർക്ക്​ ആയാസരഹിത യാത്ര ഒരുക്കുകയാണ്​ ലക്ഷ്യമെന്ന്​ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ അറിയിച്ചു.

ഗംഗോത്രി, യമുനോത്രി, ബദ്​രീനാഥ്​, കേദർനാഥ്​ എന്നീ പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച്​ 327 കിലോമീറ്റർ നീളത്തിലാണ്​ റെയിൽപാത ഒരുക്കുന്നത്​. തലസ്​ഥാനമായ ഡെഹ്​റാഡൂൺ, പൗരി, ഗർവാൾ, ചമോലി, രുദ്രപ്രയാഗ്​, ഉത്തരകാശി എന്നീ സ്​ഥലങ്ങളും ഇതി​െൻറ ഭാഗമാകും.

ആദ്യഘട്ടത്തിൽ ഗംഗോത്രിയെയും യമുനോത്രിയെയുമാണ്​ ബന്ധിപ്പിക്കുക. തുടർന്നാകും ബദ്​രീനാഥിലേക്കും കേദാർനാഥിലേക്കും ട്രാക്ക് നീട്ടുക. നിരവധി തുരങ്കങ്ങൾ ഇതി​നായി നിർമിക്കേണ്ടി വരും. ഈ പാത വരുന്നതോടു കൂടി ഈ ഭാഗത്തെ വികസനവും സാധ്യമാകുമെന്നാണ്​ പ്രതീക്ഷ. ലക്ഷക്കണക്കിന്​ തീർഥാടകർക്ക്​​ ഇതി​െൻറ ഉപകാരം ലഭിക്കും. ആത്​മീയ നിർവൃത്രിയോടൊപ്പം പുതിയ പാതയിലൂടെയുള്ള യാത്ര ഹിമാലയത്തിലെ മനോഹരമായ കാഴ്​ചകൾ കൂടിയായിരിക്കും സമ്മാനിക്കുക.

യമനു നദിയു​െട ഉദ്​ഭവസ്​ഥാനമായ​ യമുനോത്രി സമുദ്രനിരപ്പിൽനിന്ന്​ 3293 മീറ്റർ ഉയരത്തിലാണ്​ സ്​ഥിതി ചെയ്യുന്നത്​. ഗംഗയുടെ ഉദ്​ഭവം തുടങ്ങുന്ന ഗംഗോത്രി 3408 മീറ്റർ ഉയരത്തിലാണ്​. കേദർനാഥ്​ 3583ഉം ബദ്​രീനാഥ്​ 3133ഉം മീറ്റർ ഉയരത്തിലാണ്​ സ്​ഥിതി ചെയ്യുന്നത്​​. മഞ്ഞുകാലത്ത്​ ഈ തീർഥാടന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കാറാണ്​ പതിവ്​. 2016ൽ ഈ നാല്​ സ്​ഥലങ്ങളിലേക്കുമുള്ള യാത്ര സുഖകരമാക്കാൻ ചാർധാം ഹൈവേ വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandbadrinathchardamkedaranathgangothri
News Summary - railway planning for 327 kilometres railway project in uttarakhand for chardam yatra
Next Story