
മാസ്ക്കില്ല; നീലഗിരിയിൽ വിനോദസഞ്ചാരികളിൽനിന്ന് 1.80 ലക്ഷം രൂപ പിഴ ഈടാക്കി
text_fieldsഗൂഡല്ലൂർ: മാസ്ക് ധരിക്കാതെ എത്തിയ വിനോദസഞ്ചാരികളിൽനിന്ന് ഒരുമാസത്തിനിടയിൽ 1.80 ലക്ഷം രൂപ പിഴ ഈടാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനത്തിന് അനുവദിച്ചതോടെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. അതേസമയം, മാസ്ക് ധരിക്കാതെയാണ് പലരും എത്തുന്നത്. മാസ്കില്ലാതെ പുറത്തേക്കിറങ്ങുന്നവരിൽനിന്ന് 200 രൂപയാണ് പിഴ ഈടാക്കുന്നത്.
ഇതിനായി ഊട്ടിയിൽ മാത്രം നാലു സ്ക്വാഡുകൾ പ്രവർത്തിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
