Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightയുവജനങ്ങള്‍ കേരള...

യുവജനങ്ങള്‍ കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ -മന്ത്രി റിയാസ്

text_fields
bookmark_border
tourism
cancel
camera_alt

ടൂ​റി​സം ക്ല​ബി​ന്‍റെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് നിർവഹിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍ സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലെ ടൂ​റി​സം ക്ല​ബു​ക​ളി​ലെ യു​വ​ത​യെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ടൂ​റി​സം ക്ല​ബി​ന്‍റെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് മി​ക​ച്ച ടൂ​റി​സം സം​സ്കാ​രം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടൂ​റി​സം ക്ല​ബു​ക​ള്‍ക്ക് നി​ര്‍ണാ​യ​ക പ​ങ്കു​ണ്ട്. ടൂ​റി​സം ക്ല​ബു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം അ​തി​ന് വ​ഴി​യൊ​രു​ക്കും.

പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ നേ​ടു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ള്‍ വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ ടൂ​റി​സം ക്ല​ബി​ലൂ​ടെ സാ​ധി​ക്കും. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​തി​ഥ്യ​മ​ര്യാ​ദ​യു​ടേ​യും ഐ​ക്യ​ത്തി​ന്‍റേ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റേ​യും ഊ​ഷ്മ​ള​ത ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ കേ​ര​ള​ത്തെ മു​ന്‍പ​ന്തി​യി​ല്‍ നി​ര്‍ത്തു​ക​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക്​ ആ​ക​ര്‍ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

ടൂ​റി​സം ക്ല​ബു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ​ത്ത​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം ടൂ​റി​സം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ്. ടൂ​റി​സം ക്ല​ബു​ക​ള്‍ വ​ഴി​യു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ന്ന​തോ​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം ശ​ക്തി​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brand ambassadortourismkerala tourism
News Summary - Youths are the brand ambassadors of Kerala Tourism - Minister Riaz
Next Story