ടൂറിസം സാധ്യത വർധിപ്പിക്കാൻ യുവാക്കളുടെ സൈക്കിൾ യാത്ര
text_fieldsനസീഫും ഷിബിലിയും സൈക്കിൾ യാത്രക്കിടെ
മഞ്ചേരി: 'സഞ്ചാരികൾക്ക് വിരുന്നൊരുക്കാം വിദേശ സഞ്ചാരി സൗഹൃദ മലബാറിനായ്' സന്ദേശം ഉയർത്തി മഞ്ചേരിയിൽനിന്ന് കാസർകോട്ടേക്ക് സൈക്കിളിൽ യാത്രതിരിച്ച് യുവാക്കൾ. മഞ്ചേരി പേലേപ്പുറം കോട്ടക്കുത്ത് വീട്ടിൽ നസീഫ് നാസ് (28), കാരയിൽ എം. ഷിബിൽ (28) എന്നിവരാണ് സൈക്കിൾ യാത്ര നടത്തുന്നത്. ഒട്ടേറെ വിനോദ സഞ്ചാര സ്ഥലങ്ങളുള്ള മലബാർ മേഖലയിൽ വിദേശ സഞ്ചാരികൾ എത്തുന്നത് കുറവാണ്. ഇതിന് പരിഹാരം കാണാൻ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിദേശികളെ എത്തിച്ച് ടൂറിസം സാധ്യതകൾ വർധിപ്പിക്കണമെന്നും ഇവർ പറയുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ടൂറിസം സ്ഥലങ്ങൾ സന്ദർശിച്ചും ടെൻറ് കെട്ടി താമസിച്ചുമാണ് യാത്ര. പ്രവാസിയായ ഷിബിൽ നാട്ടിലെത്തിയ ശേഷം ആദ്യമായാണ് ഇത്തരത്തിൽ സൈക്കിൾ യാത്ര നടത്തുന്നത്. നസീഫ് നേരത്തേ ഇന്ധന വിലവർധനക്കെതിരെ മഞ്ചേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് സൈക്കിളിൽ പ്രതിഷേധ യാത്ര നടത്തിയിരുന്നു.

