Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും സമ്പന്ന നഗരത്തിൽ മൂന്നു ലക്ഷം കോടീശ്വരന്മാർ...

text_fields
bookmark_border
ലോകത്തിലെ ഏറ്റവും സമ്പന്ന നഗരത്തിൽ മൂന്നു ലക്ഷം കോടീശ്വരന്മാർ...
cancel

ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമെന്ന ഖ്യാതി ഒരിക്കൽ കൂടി ന്യൂയോർക്ക് സ്വന്തമാക്കിയിരിക്കുന്നു. ഏറ്റവും കൂടുതൽ കോടിശ്വരന്മാരുള്ള നഗരവും ന്യൂയോർക്ക് തന്നെ. ഗ്ലോബൽ വെൽത്ത് ട്രാക്കർ ഹെൻലി ആൻഡ് പാർട്ണേഴ്സ് റിപ്പോർട്ട് പ്രകാരം 3,40,000 കോടീശ്വരന്മാണ് നഗരത്തിലുള്ളത്.

ജപ്പാൻ തലസ്ഥാനമായ ടോക്യോ (290,300 കോടീശ്വരന്മാർ), സാൻ ഫ്രാൻസിസ്കോ (285,000) എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകത്തിലെ സമ്പന്നമായ നഗരങ്ങളുടെ റിപ്പോർട്ട് -2023 എന്ന പേരിലുള്ള റിപ്പോർട്ടിൽ ലോകത്തിലെ ഒമ്പതു മേഖലകളിൽനിന്നുള്ള 97 നഗരങ്ങളെയാണ് ഉൾപ്പെടുത്തിയത്.

യു.എസിൽനിന്നാണ് ഏറ്റവും കൂടുതൽ നഗരങ്ങൾ പട്ടികയിലുള്ളത്. ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ എന്നിവക്കു പുറമെ, ലോസ് അഞ്ജലസ്, ചികാഗോ നഗരങ്ങളും ഇടംപിടിച്ചു. ബെയ്ജിങ്, ഷാങ്ഹായ് എന്നീ രണ്ട് ചൈനീസ് നഗരങ്ങളും പട്ടികയിലുണ്ട്. ലണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളി. 258,000 കോടീശ്വരന്മാർ. 240,100 കോടീശ്വരന്മാരുമായി സിംഗപ്പൂരാണ് തൊട്ടുപിന്നിൽ. 2000ലെ റിപ്പോർട്ടിൽ ലണ്ടൻ നഗരമായിരുന്നു ഒന്നാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World's Richest City
News Summary - World's Richest City Has Over 3 Lakh Millionaires
Next Story