Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ പ്രക്രിയ ലളിതമാക്കുന്നു: 13 വിഭാഗങ്ങളെ ഒമ്പതാക്കും

text_fields
bookmark_border
വിസ പ്രക്രിയ ലളിതമാക്കുന്നു:  13 വിഭാഗങ്ങളെ ഒമ്പതാക്കും
cancel

ന്യൂ​ഡ​ൽ​ഹി: വി​സാ അ​പേ​ക്ഷ​ക്കു​ള്ള പ്ര​ക്രി​യ ല​ളി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പ്ര​ധാ​ന​പ്പെ​ട്ട വി​സാ വി​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണം 13ൽ ​നി​ന്ന് ഒ​മ്പ​താ​ക്കി കു​റ​ക്കാ​നും, അ​പേ​ക്ഷാ ഫോ​മു​ക​ൾ 70 ശ​ത​മാ​ന​ത്തോ​ളം വെ​ട്ടി​ച്ചു​രു​ക്കാ​നു​മാ​ണ് തീ​രു​മാ​നം. 2019ലെ ​വി​സാ മാ​നു​വ​ലി​ന്‍റെ സ​മ​ഗ്ര​മാ​യ പു​നഃ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പ​ല അ​ധ്യാ​യ​ങ്ങ​ളി​ലും അ​നു​ബ​ന്ധ​ങ്ങ​ളി​ലും ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഭേ​ദ​ഗ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ​സ്റ്റി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്നി​രു​ന്നു. വി​സാ സം​വി​ധാ​നം യു​ക്തി​സ​ഹ​മാ​ക്കാ​നും ല​ളി​ത​മാ​ക്കാ​നു​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. പ്ര​ധാ​ന വി​സാ വി​ഭാ​ഗ​ങ്ങ​ൾ 13ൽ​നി​ന്ന് ഒ​മ്പ​താ​യും, ഉ​പ​വി​ഭാ​ഗ​ങ്ങ​ൾ 49ൽ ​നി​ന്ന് 23 ആ​യും വെ​ട്ടി​ച്ചു​രു​ക്കും. ഫോ​മു​ക​ളി​ൽ പൂ​രി​പ്പി​ക്കേ​ണ്ട കോ​ള​ങ്ങ​ൾ 70 ശ​ത​മാ​ന​വും ഒ​ഴി​വാ​ക്കും. അ​മി​ത​വും ആ​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ കോ​ള​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മ്പോ​ൾ അ​പേ​ക്ഷ​ക​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ വ​ള​രെ എ​ളു​പ്പ​മാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തു​ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Visa Process Simplified: 13 Categories Reduced to 9
Next Story