Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവിജയൻ യാത്രയായത്​...

വിജയൻ യാത്രയായത്​ ജപ്പാൻ സന്ദർശനം ബാക്കിയാക്കി; യാത്രകൾ സ്​പോൺസർ ചെയ്​തവരിൽ അമിതാഭ്​ ബച്ചൻ മുതൽ ആനന്ദ്​ മഹീന്ദ്ര വരെ

text_fields
bookmark_border
vijayan and mohana
cancel
camera_alt

വിജയനും മോഹനയും (ഫയൽ ചിത്രം)

കൊച്ചി: റഷ്യയിൽനിന്ന്​ മടങ്ങിയെത്തിയ വിജയനും മോഹനയും അടുത്ത യാത്ര ലക്ഷ്യമിട്ടിരുന്നത്​ ജപ്പാനിലേക്കാണ്​. എന്നാൽ, അതിന്​ മു​േമ്പ ഭാര്യയെ തനിച്ചാക്കി ഒടുവിലത്തെ യാത്ര പോവുകയായിരുന്നു എറണാകുളം ഗാന്ധിനഗർ സലിം രാജൻ റോഡിലെ ശ്രീ ബാലാജി കോഫിഹൗസ്​ ഉടമ കെ.ആർ. വിജയൻ (71).

ഒക്​ടോബർ 28ന് എട്ടുദിവസത്തെ റഷ്യ സന്ദർശനം കഴിഞ്ഞ്​​ തിരിച്ചെത്തിയ വിജയനും ഭാര്യ മോഹനയും രണ്ടുദിവസത്തിന്​ ശേഷം കോഫി ഹൗസ്​ തുറന്നിരുന്നു. വെള്ളിയാഴ്​ച രാവിലെ കടയിൽ​ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

14 വർഷത്തിനിടെ 26 രാജ്യങ്ങളാണ്​ ഇവർ സഞ്ചരിച്ചത്​. 2007ൽ ഈജിപ്​തിലേക്കായിരുന്നു ആദ്യ യാത്ര. ചായക്കടയിലെ ചെറിയ വരുമാനത്തിൽനിന്ന് പ്രതിദിനം 300 രൂപ മാറ്റി​െവച്ചായിരുന്നു വിജയ​െൻറയും ഭാര്യയുടെയും ലോകയാത്രകൾ. പലപ്പോഴും വായ്​പയെടുത്താണ്​ ചെലവുകൾ കണ്ടെത്തിയത്​.

വിജയൻ ചായക്കടയിൽ

പിന്നീട്​ സ്വകാര്യ യാത്രാ ഏജൻസിയുടെ ബ്രാൻഡ്​ അംബാസഡറായതോടെ അവരുടെ സ്​പോൺസർഷിപ്പിലും യാത്രകൾ ചെയ്​തു. ഇവരിൽനിന്ന്​ പ്രചോദനം ഉൾക്കൊണ്ട്​ ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവർ അനേകമാണ്.

എറണാകുളം നഗരത്തിൽ സൈക്കിളിൽ ചായ വിറ്റ്​ നടന്ന അദ്ദേഹം 25 വർഷം മുമ്പാണ്​ ശ്രീ ബാലാജി കോഫിഹൗസ് തുടങ്ങിയത്​. പിതാവിനൊപ്പം ചെറുപ്പത്തിൽ നടത്തിയ യാത്രകളുടെ തുടർച്ചയായി മുതിർന്നപ്പോൾ രാജ്യത്തി​െൻറ പല ഭാഗത്തേക്കും സ്വന്തമായി പോയി. 1988ൽ ഹിമാലയം സന്ദർശിച്ചു. പിന്നീട് യു.എസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജൻറീന തുടങ്ങി ദമ്പതികൾ സന്ദർശിച്ച രാജ്യങ്ങളുടെ പട്ടിക നീളും. 2020ൽ 'ചായ വിറ്റ് വിജയ​െൻറയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ' എന്ന പേരിൽ പുസ്​തകവും പുറത്തിറക്കി.

ഒക്​ടോബർ അവസാനം നടത്തിയ റഷ്യൻ യാത്രയിൽ മോസ്‌കോ, സെൻറ്​ പീറ്റേഴ്‌സ്ബർഗ്, റഷ്യൻ പാർലമെൻറ്​ മന്ദിരം, റെഡ് സ്‌ക്വയർ, ക്രെംലിൻ കൊട്ടാരം എന്നിവയെല്ലാം ഇവർ കണ്ടിരുന്നു. അടുത്ത റഷ്യൻ യാത്രയിൽ വ്ലാദിമിർ പുടിനെയും കാണാൻ കഴിയുമെന്നാണ് വിജയൻ പറഞ്ഞിരുന്നത്​.

ബാലാജി കോഫീ ഹൗസ്​

തങ്ങളുടെ യാത്ര വിശേഷങ്ങൾ അച്ചടിച്ചുവന്ന പത്രങ്ങളുടെ കട്ടിങുകളും മറ്റും ഫ്രെയിംചെയ്​ത്​ കടയിൽ പ്രദർശിപ്പിച്ചിരുന്നു. ആസ്​ത്രേലിയയും ന്യൂസിലാൻറും സന്ദർശിച്ച കഥകൾ കഴിഞ്ഞ മാസം ഇവരെ കാണാൻ എത്തിയ മന്ത്രി മുഹമ്മദ്​ റിയാസിനോട്​ വിജയൻ വിവരിച്ചിരുന്നു. 'ന്യൂസിലാൻറിൽ 350 കിലോമീറ്ററോളം ഉൾനാടുകളിൽ കൂടി സഞ്ചരിച്ചിട്ടുണ്ട്​.

വളരെ ശുചിയായി സൂക്ഷിക്കുന്ന റോഡുകളാണ് അവിടെ​ കണ്ടത്​' -അദ്ദേഹം മന്ത്രിയെ അറിയിച്ചു. അത്​ വസ്​തുതയാണെന്ന്​ സമ്മതിച്ച മന്ത്രി ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ മാത്രമല്ല, നാടാകെ ശുചീകരിക്കാൻ പൊതുജനത്തിന്​ അവബോധം നൽകുമെന്ന്​ ഉറപ്പ്​ നൽകിയിരുന്നു.

കടയുടെ ഉൾവശം

ജപ്പാനിലേക്കുള്ള യാത്രക്ക്​ ശേഷം വിയറ്റ്​നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളും സന്ദശിക്കണമെന്ന മോഹത്തിലായിരുന്നു വിജയൻ. റഷ്യയിലെ യാത്രയിൽ തണുപ്പ്​ കഠിനമായിരുന്നെന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.

വിജയനും മോഹനയും നടൻ മോഹൻലാലിനൊപ്പം

ലോകം ചുറ്റാനും കാഴ്​ചകൾ കാണാനും അത്രയേറെ മോഹിച്ച കെ.ആർ. വിജയനെയും ഭാര്യ മോഹനയെയും സ്​പോൺസർ ചെയ്​തവരുടെ കൂട്ടത്തിൽ ബോളിവുഡ്​ താരങ്ങളായ അമിതാഭ്​ ബച്ചനും അനുപം ഖേറും വ്യവസായി ആനന്ദ്​ മഹീന്ദ്രയും വരെയുണ്ട്​. ശശി തരൂർ എം.പിയും ഇവരുടെ ആരാധകരായ അനേകരും ചെറുതും വലുതുമായ തുകകൾ നൽകി.

മക്കൾ: ഉഷ (നഴ്​സ്​, സുദീന്ദ്ര നഴ്​സിങ്​ ഹോം എറണാകുളം), മഞ്​ജു (അധ്യാപിക, ടി.ഡി സ്​കൂൾ മട്ടാഞ്ചേരി). മരുമക്കൾ: മുരളി (ശ്രീ ബാലാജി കോഫിഹൗസ്), ജയറാം (ബ്രോഡ്​വേയിൽ സ്​റ്റേഷനറി സെയിൽസ്​മാൻ).

വിജയന്‍റെ മൃതദേഹം പൊതുദർശനത്തിന്​ വെച്ചപ്പോൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijayan
News Summary - Vijayan's departure left the rest of his visit to Japan
Next Story