ചായക്കൊപ്പം ടൂറിസം ചിന്തകളും മന്ത്രിക്ക് പകർന്നുനൽകി വിജയനും മോഹനയും
text_fieldsവിജയനെയും മോഹനയെയും കാണാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തിയപ്പോൾ
കൊച്ചി: ''ആ ചായയടിക്കുന്നതിനുതന്നെ സ്വിറ്റ്സർലാൻഡ് സ്റ്റൈലുണ്ട്'' -കെ.ആർ. വിജയൻ ചായയിടുേമ്പാൾ ചുറ്റും ചിരിപടർത്തി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിെൻറ കമൻറ്. എറണാകുളം എളംകുളം ഗാന്ധിനഗർ സലിംരാജൻ റോഡിലെ ശ്രീബാലാജി കോഫി ഹൗസിൽ എത്തിയതാണ് മന്ത്രി.
14 വർഷത്തിനിടെ 25 രാജ്യങ്ങൾ സന്ദർശിച്ച വിജയനെയും ഭാര്യ മോഹനയെയും കണ്ട് ടൂറിസം മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്ച രാവിലെ എത്തിയ മന്ത്രിയെ ചായയും ഉപ്പുമാവും പഴവും നൽകി ഇരുവരും സ്വീകരിച്ചു. കേരളത്തിെൻറ ടൂറിസം വളർച്ചക്ക് ഏറ്റവും അനിവാര്യമായി വേണ്ടത് ശുചിത്വമാണെന്ന് വിജയൻ അഭിപ്രായപ്പെട്ടു.
''ന്യൂസിലാൻഡിൽ 350 കിലോമീറ്ററോളം ഉൾനാടുകളിൽക്കൂടി സഞ്ചരിച്ചിട്ടുണ്ട്. വളരെ ശുചിയായി സൂക്ഷിക്കുന്ന റോഡുകളാണ് അവിടെ കണ്ടത്'' -അദ്ദേഹം വിവരിച്ചു.
അത് ശരിവെച്ച മന്ത്രി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല, നാടാകെ ശുചീകരിക്കേണ്ടത് ഓരോ പൗരെൻറയും ഉത്തരവാദിത്തമാണെന്ന് മറുപടി നൽകി. ശുചിത്വബോധം വളർത്താൻ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഏറെ വിനയത്തോടെ വേണം സഞ്ചാരികെള സ്വീകരിക്കേണ്ടത്.
ഒരു വിദേശസഞ്ചാരി വന്നാൽ പരമാവധി എങ്ങനെ ചൂഷണം ചെയ്യാം എന്നതിനുപകരം അതിഥിയെന്ന നിലയിൽ സ്വീകരിക്കുകയാണ് വേണ്ടത്. ടൂറിസം പൊലീസിങ് പദ്ധതി ആലോചിക്കുന്നുണ്ട്. കോളജുകളിലും സ്കൂളുകളിലും ടൂറിസം ക്ലബുകൾ കൊണ്ടുവരും.
ഇതിനായി രണ്ട് സർവകലാശാലകളുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ജലഗതാഗതരംഗത്ത് ബോട്ടുകളുടെ എണ്ണം വർധിപ്പിക്കണമെന്നും വിജയൻ മന്ത്രിയോട് പറഞ്ഞു. തങ്ങളെ കാണാൻ മന്ത്രി വന്നതിൽ അഭിമാനമുണ്ടെന്ന് ഇരുവരും പ്രതികരിച്ചപ്പോൾ അടുത്ത യാത്രക്കായി റഷ്യയിലേക്ക് പോകുന്ന ഇരുവരോടും പോയി ഉഷാറായി വരുകയെന്ന ആശംസയും നൽകിയാണ് മന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

