Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വലിയപറമ്പ് വിളിക്കുന്നു, ഈ മനോഹര തീരത്ത് വരൂ

text_fields
bookmark_border
വലിയപറമ്പ് വിളിക്കുന്നു, ഈ മനോഹര തീരത്ത് വരൂ
cancel
camera_alt

വ​ലി​യ​പ​റ​മ്പി​ല്‍ വാ​ട്ട​ര്‍ സ്ട്രീ​റ്റ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ത്ത് ക​യാ​ക്കി​ങ്ങി​ല്‍ ഏ​ര്‍പ്പെ​ട്ട വി​ദേ​ശ വ​നി​ത

കാസർകോട്: വലിയപറമ്പ് ഗ്രാമപഞ്ചായത്തില്‍ 'വാട്ടര്‍ സ്ട്രീറ്റ്' പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ജനകീയമായി ടൂറിസം കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ സ്ട്രീറ്റ് എന്ന ആശയം. ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെയുള്ള ജല സംരക്ഷണമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ലക്ഷ്യം.കനാലുകളും വിവിധ ജലാശയങ്ങളും ആഴംകൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

ജലാശയങ്ങളുടെ സംരക്ഷണത്തിനായി വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കും. ഇത്തരത്തില്‍ സംരക്ഷിക്കുന്ന ജലാശയങ്ങള്‍ ചെറുതോണികള്‍ക്കും കയാക്കിങ്ങിനും അനുയോജ്യമാക്കിയെടുത്ത് ഈ മേഖലയിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. കരകളില്‍ പച്ചക്കറി, ഔഷധ സസ്യങ്ങള്‍ എന്നിവ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കും. ഫുഡ്കോര്‍ട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ആരംഭിച്ച് വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരേപോലെ ആകര്‍ഷിക്കാനാണ് പദ്ധതി.

പുഴയും തോണികളിലെ യാത്രയും മീന്‍പിടിത്തവും എല്ലാം നേരിട്ട് അനുഭവിക്കാനുള്ള അവസരമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഒപ്പം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രത്യേകതകളായ കല്ലുമ്മക്കായ, കക്കവാരല്‍ തുടങ്ങിയവ കാണാനും അതില്‍ ഏര്‍പ്പൊടാനും അവസരമുണ്ടാക്കും. സഞ്ചാരികള്‍ക്ക് മത്സ്യബന്ധനം നടത്താനും സൗകര്യമൊരുക്കും.

നാടന്‍ വള്ളങ്ങളില്‍ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ച് നവീകരിക്കും. ഇവ സഞ്ചാരികള്‍ യാത്രക്കായി ഉപയോഗിക്കും. ചെറുവള്ളങ്ങളില്‍ ലഘുഭക്ഷണവും മറ്റു വസ്തുക്കൾ വില്‍ക്കാനുമുള്ള സൗകര്യവും ഒരുക്കും. പദ്ധതി മാടക്കാലില്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ മാടക്കാല്‍ പ്രദേശമാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ജനുവരിയോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കണക്കുകൂട്ടുന്നത്.

ദു​ര​ന്ത​സാ​ധ്യ​ത​ നേ​രി​ടാ​ന്‍ സു​നാ​മി റെ​ഡി പ​ദ്ധ​തി

കാ​സ​ർ​കോ​ട്: സു​നാ​മി സാ​ധ്യ​ത​യെ നേ​രി​ടാ​ൻ യു​നെ​സ്‌​കോ പ​ദ്ധ​തി ജി​ല്ല​യി​ലും. ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ൻ തീ​ര​ദേ​ശ സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സു​നാ​മി റെ​ഡി പ​ദ്ധ​തി​ക്ക് ഡി​സം​ബ​ര്‍ 16ന് ​വ​ലി​യ​പ​റ​മ്പി​ല്‍ തു​ട​ക്ക​മാ​കും.ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യ യു​നെ​സ്‌​കോ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ വ​ലി​യ​പ​റ​മ്പി​നെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ആ​റ് തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​യും മോ​ക്ഡ്രി​ല്ലും ന​ട​ക്കും. ത​ദ്ദേ​ശ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍സി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. പാ​രി​സ്ഥി​തി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ​ലി​യ​പ​റ​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ പ​ദ്ധ​തി​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ​യോ​ഗം വ​ലി​യ​പ​റ​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍ന്നു.

പ്ര​സി​ഡ​ന്റ് വി.​വി.​സ​ജീ​വ​ന്‍ ചെ​യ​ര്‍മാ​നാ​യും വൈ​സ് പ്ര​സി​ഡ​ന്റ് പി.​ശ്യാ​മ​ള വൈ​സ് ചെ​യ​ര്‍മാ​നാ​യും സെ​ക്ര​ട്ട​റി എം.​പി. വി​നോ​ദ്കു​മാ​ര്‍ ക​ണ്‍വീ​ന​റാ​യും സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. വ​ലി​യ​പ​റ​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി.​സ​ജീ​വ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​.ഡി.​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കായല്‍ ടൂറിസത്തിലേക്ക് 'വേഗ സീ' ബോട്ടുകള്‍

കാ​സ​ർ​കോ​ട്: കാ​യ​ല്‍ ടൂ​റി​സ​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ 'വേ​ഗ സീ' ​കു​ട്ട​നാ​ട് മോ​ഡ​ല്‍ ടൂ​റി​സം ബോ​ട്ടു​ക​ള്‍. രാ​മ​ന്ത​ളി കോ​ട്ട​പ്പു​റം ജ​ല​പാ​ത​യി​ലാ​ണ് അ​ത്യാ​ധു​നി​ക ബോ​ട്ടി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യു​ള്ള പ്രാ​ഥ​മി​ക റൂ​ട്ട് സ​ര്‍വേ ന​ട​ത്തി. വാ​ട്ട​ര്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് മെ​ക്കാ​നി​ക് എ​ന്‍ജീ​നി​യ​ര്‍, ട്രാ​ഫി​ക് സൂ​പ്ര​ണ്ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഒ​രേ​സ​മ​യം യാ​ത്ര ബോ​ട്ടാ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കു​ള്ള ബോ​ട്ടാ​യും വേ​ഗ​യെ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കും. നി​ല​വി​ല്‍ എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് പു​ര​വ​ഞ്ചി​യി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ കു​റ​ഞ്ഞ​ത് 10000 രൂ​പ​യാ​ണ് നി​ര​ക്ക്. ശീ​തി​ക​രി​ച്ച മു​റി​ക​ളി​ല്‍ 600 രൂ​പ​യും ശീ​തി​ക​രി​ക്കാ​ത്ത മു​റി​ക​ളി​ല്‍ 400 രൂ​പ​യു​മാ​ണ് ഒ​രാ​ള്‍ക്ക് ഈ​ടാ​ക്കു​ന്ന​ത്. 50, 75, 100 പേ​ര്‍ക്ക് വീ​തം സ​ഞ്ച​രി​ക്കാ​വു​ന്ന വേ​ഗ ബോ​ട്ടു​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​ത്യേ​ക യാ​ത്ര പാ​ക്കേ​ജും ഒ​രു​ക്കാ​ന്‍ ആ​ലോ​ച​ന​യു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Valiyaparamp Water Street Project
Next Story