Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകുംഭമേളക്ക്​ കോവിഡ്​...

കുംഭമേളക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റും ആരോഗ്യസേതു ആപും നിർബന്ധം

text_fields
bookmark_border
കുംഭമേളക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റും ആരോഗ്യസേതു ആപും നിർബന്ധം
cancel

ഡെറാഡൂൺ: ഹരിദ്വാറിൽ നടക്കുന്ന കുംഭമേളക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉത്തരാഖണ്ഡ്​ സർക്കാർ. കുംഭമേളയിൽ പ​ങ്കെടുക്കുന്നതിന്​ 72 മണിക്കൂ​ർ മുമ്പുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. ആർ.ടി-പി.സി.ആർ പരിശോധനയാണ്​ തീർഥാടകർ നടത്തേണ്ടത്​.

ഇതിനൊപ്പം കുംഭമേളക്കെത്തുന്നവർക്ക്​ ആരോഗ്യസേതു ആപും നിർബന്ധമാക്കിയിട്ടുണ്ട്​. 10 വയസിൽ താഴെയുള്ളവരും 60 വയസിന്​ മുകളിലുള്ളവരും കുംഭമേളയിൽ പ​ങ്കെടുക്കരുത്​. കോവിഡ്​ വാക്​സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരെ മാത്രം കുംഭമേളക്കുള്ള ഡ്യൂട്ടിക്കായി നിയോഗിച്ചാൽ മതിയെന്നും ഉത്തരാഖണ്ഡ്​ സർക്കാർ വ്യക്​തമാക്കുന്നു.

സാധാരണയായി മൂന്നരമാസമാണ്​ കുംഭമേള നടക്കുക. എന്നാൽ, കോവിഡിന്‍റെ പശ്​ചാത്തലത്തിൽ ഇത്​ 48 ദിവസമായി ചുരുക്കിയിട്ടുണ്ട്​. 12 വർഷത്തിലൊരിക്കൽ രാജ്യത്തെ നാല്​ നഗരങ്ങളിലാണ്​​ കുംഭമേള നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandKumbh Mela
News Summary - Uttarakhand govt issues guidelines for Kumbh Mela. COVID -ve report, Aarogya Setu app mandatory
Next Story