
നവീകരണം പൂർത്തിയായി; അതിഥികളെ വീണ്ടും സ്വീകരിക്കാനൊരുങ്ങി കുമരകം വാട്ടർസ്കേപ്സ് റിസോർട്ട്
text_fieldsകോട്ടയം: കുമരകത്തെ കെ.ടി.ഡി.സി പ്രീമിയം റിസോർട്ടായ വാട്ടർസ്കേപ്സ് നവീകരണപ്രവർത്തനങ്ങൾക്ക് ശേഷം ശനിയാഴ്ച തുറക്കും. റിസോർട്ടിൽ 40 കബാനകൾ, മൾട്ടി കുസിൻ റസ്റ്റാറൻറ്, കോൺഫറൻസ് ഹാൾ എന്നിവയാണുള്ളത്. സുപ്പീരിയർ ലേക് വ്യൂ, ലേക് വ്യൂ, കനാൽ വ്യൂ, ഗാർഡൻ വ്യൂ എന്നീ വ്യത്യസ്ത കബാനകൾ പ്രകൃതിയോട് അലിഞ്ഞ് പരന്നുകിടക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
കുമരകം പക്ഷിസങ്കേതം ഉൾപ്പെടെ 102 ഏക്കറിലാണ് റിസോർട്ട് സ്ഥിതിചെയ്യുന്നത്. വിശാലമായ പുൽത്തകിടിയും അതിഥികൾക്ക് റിസോർട്ടിനകത്ത് സഞ്ചരിക്കാൻ ഇലക്ട്രിക് ബഗ്ഗിയും കായലിൽ ബോട്ടിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ.ടി.ഡി.സിയുടെ പ്രീമിയം റിസോർട്ടുകളെ ബന്ധിപ്പിച്ച് ടൂർ പാക്കേജുകളും ഉണ്ടായിരിക്കും.
2017 ഏപ്രിലിലാണ് നവീകരണത്തിന് അടച്ചത്. ഒരു വർഷം കൊണ്ട് നവീകരണം പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും നീണ്ടുപോയി. 12.65 കോടിയുടെ സർക്കാർ സഹായം ഉൾപ്പെടെ 15 കോടിയുടെ പുനരുദ്ധാരണ പദ്ധതികളാണ് പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
