Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightപൂട്ടിയിട്ടിട്ട്​...

പൂട്ടിയിട്ടിട്ട്​ രണ്ടു വർഷം; ഉല്ലാസമില്ലാതെ കടമ്പ്രയാർ ടൂറിസം കേന്ദ്രം

text_fields
bookmark_border
ക​ട​മ്പ്ര​യാ​ര്‍
cancel
camera_alt

ക​ട​മ്പ്ര​യാ​ര്‍ മ​ന​ക്കക്കട​വി​ലെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ തൂ​ക്കുപാ​ലം

കി​ഴ​ക്ക​മ്പ​ലം: മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി​യ ക​ട​മ്പ്ര​യാ​ര്‍ ടൂ​റി​സം കേ​ന്ദ്രം ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ണ​മാ​യി തു​റ​ന്നി​ല്ല. നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ക​ട​മ്പ്ര​യാ​ര്‍ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി കോ​ടി​ക​ള്‍ മു​ട​ക്കു​ന്ന​ത​ല്ലാ​തെ വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​യോ​ജ​ന​ത്തി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. ന​ട​പ്പാ​ക്കി​യി​രു​ന്ന വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി ഇ​ല്ലാ​താ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് ഓ​ണാ​വ​ധി​ക്കാ​ല​ത്തും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.

2009ല്‍ ​പ​ഴ​ങ്ങ​നാ​ട് പു​തു​ശ്ശേ​രി ക​ട​വി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ര്‍ന്ന് മ​ന​ക്ക​ക്ക​ട​വി​ലും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. റ​സ്റ്റോ​റ​ന്റ്, ക​ട​മ്പ്ര​യാ​ര്‍ തോ​ട​രി​കി​ലൂ​ടെ ന​ട​പ്പാ​ത, ര​ണ്ടു മ​ഴ​വി​ല്‍ പാ​ല​ങ്ങ​ള്‍, ബോ​ട്ടി​ങ്, ക​ലാ​പ്ര​ക​ട​ന കേ​ന്ദ്ര​ങ്ങ​ള്‍, ചൂ​ണ്ട​യി​ടാ​ന്‍ സൗ​ക​ര്യം എ​ന്നി​വ​യാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്.

സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യെ​ങ്കി​ലും ബോ​ട്ടി​ങ് റ​സ്റ്റോ​റ​ന്റ്, ക​ലാ​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍ത്ത​ലാ​ക്കി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ്​ കു​റ​ഞ്ഞു. ഇ​പ്പോ​ൾ പ​ഴ​ങ്ങ​നാ​ട് പു​തു​ശ്ശേ​രി ക​ട​വി​നോ​ട് ചേ​ർ​ന്ന് ഒ​രു ചെ​റി​യ ചാ​യ​ക്ക​ട മാ​ത്ര​മാ​ണു​ള്ള​ത്.

പ​ദ്ധ​തി​ക​ൾ പു​ന​രാം​ഭി​ക്കാ​നു​ള്ള ​ശ്ര​മാ​മ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ബോ​ട്ടി​ങ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു ക​ട​മ്പ്ര​യാ​റി​ലെ ചെ​ളി​നീ​ക്കം പൂ​ര്‍ത്തി​യാ​ക്കി. എ​ന്നാ​ൽ ചെ​ളി കോ​രി​യി​ട്ട​ത് ടൈ​ല്‍ വി​രി​ച്ച ന​ട​പ്പാ​ത​ക​ളി​ലാ​ണ് അ​വ​യെ​ല്ലാം മ​ഴ പെ​യ്ത​തോ​ടെ ക​ട​മ്പ്ര​യാ​റി​ലേ​ക്ക് ത​ന്നെ ഒ​ഴു​കി. പ​ദ്ധ​തി​ക​ൾ പൂ​ര്‍ത്തീ​ക​രി​ച്ച് വി​നോ​ദ​കേ​ന്ദ്രം പൂ​ർ​ണ​മാ​യും എ​ന്ന് തു​റ​ന്ന്​ കൊ​ടു​ക്കാ​നാ​കു​മെ​ന്ന്​ ഒ​രു നി​ശ്ച​യ​വു​മി​ല്ല.

Show Full Article
TAGS:Ernakulam NewsTourism Centerkadambrayar
News Summary - Two years after being locked up-Kadambrayar tourism center without any operations
Next Story