Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമൂന്നാർ ടൗണിൽ ഗതാഗത...

മൂന്നാർ ടൗണിൽ ഗതാഗത പരിഷ്​കാരം

text_fields
bookmark_border
മൂന്നാർ ടൗണിൽ ഗതാഗത പരിഷ്​കാരം
cancel

മൂ​ന്നാ​ർ: വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ൺ എ​ത്തി​യ​തോ​ടെ മൂ​ന്നാ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി. അ​ന​ധി​കൃ​ത സ്​​റ്റാ​ൻ​ഡു​ക​ൾ ഒ​ഴി​പ്പി​ച്ചും നീ​യ​മ​വി​രു​ദ്ധ പാ​ർ​ക്കി​ങ്​ നി​രോ​ധി​ച്ചു​മാ​ണ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ടൗ​ണി​ലു​ട​നീ​ളം അ​ല​സ​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. ഹോ​ർ​ട്ടി​കോ​ർ​പ്പി​െൻറ പ​ച്ച​ക്ക​റി വി​ൽ​പ​ന ശാ​ല, പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് റോ​ഡ്, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​നി​മു​ത​ൽ ഒ​രു വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്കു​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ്​​റ്റാ​ൻ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. അം​ഗീ​കൃ​ത മേ​ഖ​ല​യി​ൽ മാ​ത്രം ടാ​ക്സി​ക​ൾ പാ​ർ​ക്ക് ചെ​യ്യ​ണം. രാ​ജ​മ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ അ​ഞ്ചാം മൈ​ലി​ൽ റോ​ഡ​രി​കി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ പി​ഴ ഈ​ടാ​ക്കും. സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ വ​നം വ​കു​പ്പി​െൻറ പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ൽ മാ​ത്രം ഇ​ടാം. മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല.

മാ​ട്ടു​പ്പെ​ട്ടി റോ​ഡി​ൽ ഫോ​ട്ടോ പോ​യ​ൻ​റ്, എ​ക്കോ പോ​യ​ൻ​റ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡി​െൻറ ഒ​രു​വ​ശ​ത്ത് മാ​ത്രം പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കും. ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ പാ​ർ​ക്കി​ങ്ങും നി​രോ​ധി​ച്ചു. ത​ണു​പ്പ് കാ​ല​മെ​ത്തി​യ​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​ര​ക്ക് കൂ​ടു​ന്ന​തോ​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ന്ന്​ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു. പൊ​ലീ​സ്, മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ ന​ട​പ​ടി നി​രീ​ക്ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munnar town
News Summary - Transport reform in Munnar town
Next Story