Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightശൂലം വെള്ളച്ചാട്ടം...

ശൂലം വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക്​

text_fields
bookmark_border
shoolam waterfalls
cancel
camera_alt

ശൂലം വെള്ളച്ചാട്ടം

മൂവാറ്റുപുഴ: ശൂലം വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മാറാടി പഞ്ചായത്തിലെ 13ാം വാർഡിൽപെട്ട ശൂലം കയറ്റത്തിനു സമീപമാണ്​ വെള്ളച്ചാട്ടം. വിനോദസഞ്ചാരികൾ അടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. മൂവാറ്റുപുഴ നഗരത്തിൽനിന്ന്​ പിറവം റൂട്ടിൽ ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടു​െത്തത്താം.

ശൂലം കയറ്റം കയറിയ ശേഷം 200 മീറ്റർ ഉള്ളിൽ ചെറിയ വനത്തിലാണ്​​ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അറുപതടിയിലേറെ ഉയരത്തിൽനിന്ന്​ തട്ടുതട്ടായി താഴെക്കു പതിക്കുന്ന കാഴ്ച മനം കുളിർപ്പിക്കുന്നതാണ്. മലയിടുക്കിലെ തട്ടുതട്ടായ പാറക്കെട്ടുകളിൽ കൂടി ഒഴുകി ഇറങ്ങുന്ന വെള്ളം ഇതിനരികിലൂടെയുള്ള തോട്ടിലൂടെ കുത്തനെ താഴേ കായനാട് ഭാഗത്തേക്കാണ്​ ഒഴുകിവരുന്നത്. ഇത് പിന്നീട് മൂവാറ്റുപുഴയാറ്റിൽ ചെന്നുചേരും.

മലമുകളിൽ എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന 300 മീറ്റർ നീളവും 250 അടി താഴ്ചയിലുമുള്ള പാറമടയും ഇതിനു ചേർന്നുള്ള ചെക്ക് ഡാമും മനോഹരകാഴ്ചയാണ്. മാറാടി പഞ്ചായത്തിലെ രണ്ട്​, 13, വാർഡുകളിലായി കിടക്കുന്ന പത്തേക്കർ സ്ഥലത്താണ് ശൂലംമല സ്ഥിതി ചെയ്യുന്നത്.

സർക്കാറി​െൻറ തരിശുഭൂമിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിന് താഴ്​ഭാഗത്ത് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ഉദ്യാനം നിർമിച്ചാൽ ടൂറിസ്​റ്റുകൾക്ക് വിശ്രമിക്കാനും കഴിയും. മൂന്നാറിനും ഇടുക്കിക്കും പോകുന്ന സഞ്ചാരികൾക്ക്​ ഇവിടെ അൽപം വിശ്രമിച്ച്​ കാഴ്ചകൾ കണ്ടുമടങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:destinationshoolam waterfalls
News Summary - tourist's rush to see shoolam waterfalls
Next Story