ഇടുക്കി: തിരക്കിലലിഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങൾ
text_fieldsവാഗമണിലെത്തിയ സഞ്ചാരികൾ
പീരുമേട്: അവധി ആഘോഷിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തി. ഞായറാഴ്ച വൈകീട്ട് വരെ മഴ മാറിനിന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ജനസാന്ദ്രമായി. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച നൂറുകണക്കിന് ആളുകളാണ് എത്തിയത്.
രാവിലെ മുതൽ സഞ്ചാരികളുടെ വാഹനങ്ങൾ പ്രവഹിച്ചതിനാൽ ഏലപ്പാറ-വാഗമൺ റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭപ്പെട്ടു. ദേശീയപാത 183ൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ വാഹനങ്ങളുടെ നിരയായിരുന്നു. വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികളുടെ ബാഹുല്യവും റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായി. പാലത്തിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സ്വഷ്ടിക്കുന്നു.
മലങ്കര ടൂറിസം ഹബിലെ സഞ്ചാരികളുടെ തിരക്ക്
പരുന്തുംപാറയിൽ സഞ്ചാരികളുടെ വൻ തിരക്കാണ് ഉണ്ടായത്. മൊട്ടക്കുന്നുകൾ സഞ്ചാരികളാൽ നിറഞ്ഞു. അടുത്ത ദിവസങ്ങളിലും വൻ തിരക്ക് പ്രതിക്ഷിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
തുടർച്ചയായ അവധി; മലങ്കര പാർക്കിലേക്ക് സഞ്ചാരികളുടെ പ്രവാഹം
മുട്ടം: തുടർച്ചയായ അവധി ദിനങ്ങൾ വന്നതോടെ മലങ്കര ടൂറിസം ഹബിൽ സഞ്ചാരികളുടെ തിരക്ക്. ഞായറാഴ്ച മാത്രം 1200ലധികം സഞ്ചാരികളാണ് മലങ്കര ഹബ് കാണാൻ എത്തിയത്. വൈകീട്ട് മഴ പെയ്തില്ലായിരുന്നുവെങ്കിൽ 1500ലധികം ആളുകൾ എത്തുമായിരുന്നു. ശനിയാഴ്ചയും 1000ത്തിലധികം പേർ എത്തി. രണ്ട് ദിവസംകൂടി അവധി ആയതിനാൽ വരുംദിവസങ്ങളിലും നിരവധി സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

