Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണങ്ങൾ കർശനമാക്കി; നീലഗിരിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞത് വ്യാപാരികൾക്ക് തിരിച്ചടിയാകുന്നു

text_fields
bookmark_border
ഇ-പാസ്, കുപ്പിവെള്ള നിയന്ത്രണം, കല്ലട്ടി ചുരം വഴിയുള്ള വാഹന നിയന്ത്രണം എന്നിവയാണ് കാരണം
നിയന്ത്രണങ്ങൾ കർശനമാക്കി; നീലഗിരിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞത് വ്യാപാരികൾക്ക് തിരിച്ചടിയാകുന്നു
cancel
camera_alt

ഞായറാഴ്ച ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ എത്തിയ സഞ്ചാരികൾ

ഊട്ടി: കടുത്ത നിയന്ത്രണങ്ങളാൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ. ഇ-പാസ്, കുപ്പിവെള്ള നിയന്ത്രണം, കല്ലട്ടി ചുരം വഴിയുള്ള വാഹന നിയന്ത്രണം ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാലാണ് നീലഗിരിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായത്.

തുടർച്ചയായ അവധി ദിവസങ്ങൾ വന്നതിനാൽ ഇത്തവണ ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ചത്ര തിരക്കില്ലാത്തതിനാൽ വ്യാപാരികൾ ആശങ്കയിലാണ്. സാധാരണ നാലു ദിവസം തുടർച്ചയായി അവധി വരുമ്പോൾ ധാരാളം സഞ്ചാരികൾ ഊട്ടിയിലേക്ക് എത്താറുണ്ട്. ഗാന്ധി ജയന്തി അവധിയും വാരാന്ത്യ അവധിയും ചേർന്ന് ഇത്തവണ തുടർച്ചയായി അവധി ലഭിച്ചിരുന്നു. ഇതോടെ കേരളം, കർണാടക എന്നിവിടങ്ങളിൽനിന്ന് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് വ്യാപാരികൾ കരുതിയത്.

എന്നാൽ, ഇത്തവണ ഇ-പാസ് നിർബന്ധമാക്കിയതും വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ കർശന പരിശോധനയും ഉൾവനത്തിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. രണ്ടാം സീസണിലേക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ 15,000 പൂച്ചെടികൾ കൊണ്ട് അലങ്കാരം ഒരുക്കിയിട്ടും സഞ്ചാരികൾ കുറവായതിനാൽ വ്യാപാരികൾക്കും തോട്ടം തൊഴിലാളികൾക്കും കാര്യമായ നേട്ടമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tourist Restrictions Hit Nilgiris Traders
Next Story