ദാവോസ്: ലോക സാമ്പത്തിക ഫോറം രണ്ടുവർഷത്തിലൊരിക്കൽ തയാറാക്കുന്ന വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 46ൽനിന്ന് 54ലേക്ക് താഴ്ന്നു.
ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് ഒന്നാമത്. ഒന്നാം റാങ്ക് ജപ്പാൻ കരസ്ഥമാക്കിയപ്പോൾ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം യു.എസ്, സ്‍പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ്.
ജർമനി, സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് തുടർന്ന് വരുന്നത്.