Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോണിക്കടവ് കരിയാത്തുംപാറ തോണിക്കാഴ്ച സമാപിച്ചു

text_fields
bookmark_border
Tonikadav Kariyathumpara boat tour
cancel
camera_alt

തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം അ​ഡ്വ. കെ.​എം. സ​ച്ചി​ൻ​ദേ​വ് എം.​എ​ൽ.​എ​യും ഭാ​ര്യ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും റി​സ​ർ​വോ​യ​റി​ലൂ​ടെ ബോ​ട്ടി​ങ് ന​ട​ത്തു​ന്നു

ബാലുശ്ശേരി: തോണിക്കടവ് കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന തോണിക്കാഴ്ച സമാപിച്ചു. സമാപന കലാ-സാംസ്കാരിക സമ്മേളനം കെ.എം. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കട അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജയരാജൻ കണിയേരി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.എച്ച്. ഹബി, സൂപ്രണ്ടിങ് എൻജിനീയർ എം.കെ. മനോജ്, പഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മത്, അരുൺ ജോസ്, സിമിലി ബിജു, സിനി ഷിജോ, എൻ.ജെ. ആൻസമ്മ എന്നിവർ സംസാരിച്ചു. സിനിമ-ടി.വി താരങ്ങളായ നിർമൽ പാലാഴി, പ്രകാശ് പട്ടാമ്പി എന്നിവരുടെ കോമഡി ഷോയും പട്ടുറുമാൽ ഫെയിം ശ്യാംലാൽ, അനീഷ റഹ്മാൻ, ഗ്രീഷ്മ എന്നിവരുടെ ഗാനമേളയും അരങ്ങേറി. സച്ചിൻദേവ് എം.എൽ.എയും ഭാര്യ ആര്യ രാജേന്ദ്രനും തോണിക്കടവ് റിസർവോയറിലൂടെ ബോട്ടിങ്ങും നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tonikadav Kariyathumpara boat tour concluded
Next Story