Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്യാകുമാരിജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിൽ മൂന്ന് ദിവസം നിരോധനം

text_fields
bookmark_border
കന്യാകുമാരിജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിൽ മൂന്ന് ദിവസം നിരോധനം
cancel

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ പുതുവത്സരത്തിന്റെ ഭാഗമായി ഒത്തുചേരുന്നത് നിരോധിച്ച് കൊണ്ട് ജില്ലാ കലക്ടർ എം. അരവിന്ദ് ഉത്തരവിറക്കി.

ഇതനുസരിച്ച് ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട് തിയതികളിൽ കന്യാകുമാരി ഉൾപ്പെടെയുള്ള കടൽത്തീരമേഖലകൾ, തൃപ്പരപ്പ് ഉൾപെടെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിടും. വിവേകാനന്ദ പാറയിലേയ്ക്കുള്ള പൂംപുകാറിന്റെ ബോട്ട് സർവ്വീസും ഉണ്ടാകില്ല. പൊതുജനങ്ങൾ കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ സർക്കാർ തീരുമാനത്തോട് സഹകരിക്കാൻ ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three-day ban on tourism centers in Kanyakumari district
Next Story