Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ev charging station in manali leh highway
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഇലക്​ട്രിക്​...

ഇലക്​ട്രിക്​ വാഹനവുമായി ലഡാക്കിൽ പോകുന്നവർ പേടിക്കേണ്ട; തുറന്നത്​ 18 ചാർജിങ്​ സ്​റ്റേഷനുകൾ

text_fields
bookmark_border

പെട്രോൾ, ഡീസൽ വാഹനങ്ങളുമായി ലഡാക്കിൽ പോകു​േമ്പാൾ പോലും ഇന്ധനം തീരുന്നത്​ സംബന്ധിച്ച്​ പലർക്കും ആധിയാണ്​. ഏകദേശം 420 കിലോമീറ്റർ ദൂരം വരുന്ന മണാലി ​- ലേ ഹൈവേയിൽ അപൂർവം ഇടങ്ങളിൽ മാത്രമാണ്​ ഇന്ധനം ലഭിക്കുക. അതുകൊണ്ട്​ തന്നെ എല്ലാവരും കാനുകളിൽ പെ​ട്രോളും ഡീസലുമെല്ലാം നിറക്കുന്നത്​ പതിവാണ്​.

എന്നാൽ, ഈ ആധി ഇലക്​ട്രിക്​ വാഹനവുമായി പോകുന്നവർക്ക്​ വേണ്ട​. മണാലി, ലഡാക്ക്​ ഭാഗങ്ങളിലായി 18 ഇലക്​ട്രിക്​ ചാർജിങ്​ സ്റ്റേഷനുകളാണ്​ പുതുതായി തുറന്നത്​. ഇതിൽ 15 എണ്ണം സമുദ്രനിരപ്പിൽനിന്ന് 10,000 അടി മുതൽ 14,000 അടി വരെ ഉയരത്തിലാണ്​. അതായത്​ പലതും ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ചാർജിങ്​ സ്​റ്റേഷനുകളാണ്​.

ഷുചി അനന്ത് വീര്യ എന്ന കമ്പനിയാണ്​ സുസ്ഥിര ഊർജ്ജത്തിലേക്ക് മാറാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ചാർജിങ്​ സ്​​േറ്റഷനുകൾ സ്​ഥാപിച്ചത്​. ലഡാക്കിലേക്ക് ധാരാളം​ ആളുകൾ വാഹനത്തിൽ വരുന്നത്​ കാരണം വായു മലിനീകരണം വർധിക്കുകയും​ പരിസ്ഥിതിക്ക് നാശമുണ്ടാകുകയും ചെയ്യുന്നു. ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്നത് മലിനീകരണ തോത് കുറക്കാൻ സഹായിക്കുന്നതിനാൽ ഈ ചാർജിങ്​ സ്റ്റേഷനുകൾ യാത്രക്കാർക്ക് മാത്രമല്ല, ഈ മേഖലക്കും ഗുണകരമാണ്​. എല്ലാവിധ വാഹനങ്ങൾക്കും ഇവിടങ്ങളിൽ ചാർജ്​ ചെയ്യാനാകും.

നാല്​ വർഷത്തിനുള്ളിൽ വാഹന ട്രാഫിക്കിന്‍റെ 50 ശതമാനമെങ്കിലും ഇലക്​ട്രിക്കിലേക്ക്​ മാറ്റുകയാണ്​ ഇതുകൊണ്ട്​ കമ്പനി ലക്ഷ്യമിടുന്നത്​. കഴിഞ്ഞമാസം ഹിമാചൽ പ്രദേശിലെ സ്​പിതി വാലിയിലുള്ള കാസയിലും ഇലക്​ട്രിക്​ ചാർജിങ്​ സ്​റ്റേഷൻ ആരംഭിച്ചിരുന്നു.

ചാർജിങ്​ സ്റ്റേഷനുകൾ ലഭ്യമാകുന്ന സ്​ഥലങ്ങൾ:

ഉർവശി റിട്രീറ്റ്​ - മണാലി

റെയ്​ഡ്​ ഇൻ കഫേ ആൻഡ്​ റിസോർട്ട്​ - മണാലി

ദെ അംബിക എച്ച്​.എപി ഫ്യുവൽ ഔട്ട്​ലെറ്റ്​ - മണാലി

ദെ യുനികോൺ ഹോട്ടൽ - ഖാംഗ്സർ

റോയൽ എൻഫീൽഡ് ഷോറൂം - ഖാംഗ്​സർ

ഹോട്ടൽ ഐബക്​സ്​ ആൻഡ്​ പദ്​മ ലോഡ്​ജ്​ - ജിസ്​പ

ഹെർമിസ്​ മൊണാസ്​ട്രി

ദെ ലാറ്റോ ഗെസ്​സ്സ്​ ഹൗസ്​ - ലാറ്റോ

​എച്ച്​.പി ഫ്യുവൽ ഒൗട്ട്​ലെറ്റ്​സ്​, ബുദ്ധ ഫില്ലിങ്​ സെന്‍റർ - ലേ

ദെ അബ്​ദുസ്​ ആൻഡ്​ ദെ ഗ്രാൻഡ്​ ഡ്രാഗൺ ഹോട്ടൽ - ലേ

ഹോട്ടൽ കാർഗിൽ - കാർഗിൽ

നുബ്ര ഓർഗാനിക്​ റിട്രീറ്റ്​ - നുബ്ര

കഫെ വാല ചായ്​ - നുബ്ര

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladakhev charging station
News Summary - Those going to Ladakh with an electric vehicle need not fear; 18 charging stations opened
Next Story