Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര ഇതാണ്; ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്ര പൂർത്തിയാകാൻ 21 ദിവസം...

text_fields
bookmark_border
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര ഇതാണ്; ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്ര പൂർത്തിയാകാൻ 21 ദിവസം...
cancel

ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ യാത്ര ഏതാണെന്ന് അറിയാമോ? പോർച്ചുഗലിലെ ലാഗോസിൽ തുടങ്ങി സിംഗപ്പൂരിൽ അവസാനിക്കുന്ന 18,755 കിലോമീറ്റർ ദൂരമുള്ള ഈ യാത്രാമാർഗം ഇന്ന് സഞ്ചാരികൾക്കിടയിൽ വലിയ ചർച്ചയാണ്. 13 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ റൂട്ട് ഏകദേശം 21 ദിവസം കൊണ്ട് പൂർത്തിയാക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. പാരീസ്, മോസ്‌കോ, ബെയ്ജിങ്, ബാങ്കോക്ക് തുടങ്ങിയ ലോകപ്രശസ്ത നഗരങ്ങളിലൂടെയുള്ള ഈ യാത്ര ട്രെയിൻ യാത്രാ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്.

എന്നാൽ, ഇതൊരു സിംഗിൾ ട്രെയിൻ ടിക്കറ്റിൽ ചെയ്യാവുന്ന യാത്രയല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. വിവിധ രാജ്യങ്ങളിലെ റെയിൽവേ ശൃംഖലകളെ കൂട്ടിയിണക്കി ആസൂത്രണം ചെയ്യേണ്ട ഒരു നീണ്ട യാത്രയാണിത്. എല്ലാ റൂട്ടുകളിലും ട്രെയിൻ ലഭ്യമല്ലാത്തതിനാൽ ചില ഭാഗങ്ങളിൽ ബസ് മാർഗം യാത്ര ചെയ്യേണ്ടി വരും. നിലവിലെ ആഗോള സാഹചര്യങ്ങളിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലൂടെയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണങ്ങളുള്ളതിനാൽ, യാത്രാവിവരങ്ങൾ അതാത് സമയം പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

യാത്ര ചെയ്യുന്നവർക്ക് ഏഴ് വ്യത്യസ്ത രാജ്യങ്ങളുടെ വിസ മുൻകൂട്ടി നേടേണ്ടി വരും. 1,350 യു.എസ് ഡോളർ (ഏകദേശം 1.14 ലക്ഷം രൂപ) ആണ് ട്രെയിൻ ടിക്കറ്റുകൾക്കായി ഏകദേശമായി കണക്കാക്കുന്ന ചെലവ്. വിമാനയാത്രയെ അപേക്ഷിച്ച് കാർബൺ ബഹിർഗമനം വളരെ കുറവാണെന്നതാണ് പരിസ്ഥിതി സൗഹൃദപരമായ ഈ യാത്രയുടെ മറ്റൊരു ആകർഷണം. കൃത്യമായ പ്ലാനിങും യാത്രാരേഖകളും ഉണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന ഒരു വലിയ സാഹസിക ദൗത്യമാണിതെന്ന് ഓർക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portugaltrain journey​Travel News
News Summary - This is the world's longest train journey; a transcontinental voyage that takes 21 days to complete!
Next Story