Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
south africa tourism
cancel
Homechevron_rightTravelchevron_rightTravel Newschevron_rightഇന്ത്യൻ...

ഇന്ത്യൻ സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ട്​ ഈ ആഫ്രിക്കൻ രാജ്യം; നവംബർ 23 മുതൽ വിസക്ക്​ അപേക്ഷിക്കാം

text_fields
bookmark_border

കോവിഡ്​ കാരണം പലരാജ്യങ്ങളും ഇന്ത്യക്കാർക്ക്​ മുന്നിൽ വാതിലുകൾ അടച്ചിട്ടപ്പോൾ സഞ്ചാരികളെ സ്വാഗതം ചെയ്​ത്​ ദക്ഷിണാഫ്രിക്ക. ഇന്ത്യയിൽനിന്ന്​ ബിസിനസ്​, വിനോദ സഞ്ചാര ആവശ്യത്തിന്​ വരുന്നവർക്ക്​ നവംബർ 23 മുതൽ ടൂറിസ്​റ്റ്​ വിസക്ക്​ വി.എഫ്.എസ് ഗ്ലോബൽ ഓഫിസ്​ വഴി അപേക്ഷ നൽകാവുന്നതാണെന്ന്​ ദക്ഷിണാഫ്രിക്കൻ അധികൃതർ അറിയിച്ചു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരക്കും യാത്ര അനുവദിക്കുക.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ കഴിഞ്ഞ മാർച്ച് മുതൽ ദക്ഷിണാഫ്രിക്ക അന്താരാഷ്​ട്ര വിമാനയാത്രകൾ നിർത്തി​െവച്ചിരുന്നു. പിന്നീട്​ ഒക്​ടോബറിൽ ഇന്ത്യ, ജർമനി, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളെ മാറ്റിനിർത്തി വിനോദ സഞ്ചാരികൾക്കായി അതിർത്തിതുറന്നു.

ദക്ഷിണാഫ്രിക്കയിലേക്ക്​ വരുന്നവർ യാ​ത്രയുടെ 72 മണിക്കൂറിന്​ മുമ്പ്​ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്​. ഇത​ില്ലെങ്കിൽ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണം. കേപ്​ടൗൺ, ജോഹന്നസ്​ബർഗ്​, ഡർബൻ എന്നിവിടങ്ങളിലെ അന്താരാഷ്​ട്ര വിമാനത്താവളങ്ങളിലേക്കാണ്​​ പറക്കാനാവുക. യാത്രാ തീയതി കഴിഞ്ഞ് 30 ദിവസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട്, ബാങ്ക്​ സ്​റ്റേറ്റ്​മെൻറ്​,

സമ്പൂർണ വിസ അപേക്ഷാ ഫോറം, ദൈനംദിന യാത്രാ വിവരങ്ങൾ, സാധുവായ വിമാന ടിക്കറ്റുകൾ അല്ലെങ്കിൽ ഹോട്ടൽ റിസർവേഷ​െൻറ തെളിവ്, രണ്ട് പാസ്‌പോർട്ട് സൈസ്​ ഫോട്ടോ, പാസ്‌പോർട്ടി​െൻറ പകർപ്പുകൾ, യാത്രയുടെ കാലാവധിയും മറ്റും വിശദീകരിക്കുന്ന കവർലെറ്റർ എന്നിവയാണ്​ വിസക്ക്​ ​അപേക്ഷിക്കാൻ വേണ്ടത്​. 2207 രൂപയാണ്​ വിസയുടെ ചാർജ്​. മലദ്വീപ്​ പോലുള്ള ഏതാനും ആഫ്രിക്കൻ രാജ്യങ്ങളും നിലവിൽ ഇന്ത്യൻ സഞ്ചാരികളെ അനുവദിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africatourist visatravel
News Summary - This African country has opened its doors to Indian tourists; You can apply for a visa from November 23
Next Story