Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേ ഭാരത് 'ഹിറ്റാക്കി' മലയാളികൾ! രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേ ഭാരത് സർവീസായി തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്

text_fields
bookmark_border
Vande Bharat Express
cancel
camera_alt

വന്ദേ ഭാരത് എക്സ്പ്രസ് 

ന്യൂഡൽഹി: രാജ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും യാത്രാനിരക്കിലും (ഓക്യുപ്പൻസി റേറ്റ്) ഒന്നാമതെത്തി തിരുവനന്തപുരം - മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്. റെയിൽവേ മന്ത്രാലയം പുറത്തുവിട്ട 2025-26 സാമ്പത്തിക വർഷത്തിലെ ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് കേരളത്തിലൂടെ സർവീസ് നടത്തുന്ന ഈ ട്രെയിൻ രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സർവീസായി മാറിയത്.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് മംഗളൂരു സെൻട്രലിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20632) 189.35 ശതമാനം ഓക്യുപ്പൻസി റേറ്റ് രേഖപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സർവീസ് (ട്രെയിൻ നമ്പർ 20631) 174.77 ശതമാനം യാത്രാനിരക്കോടെ പട്ടികയിൽ തൊട്ടുപിന്നിലുണ്ട്.

വഴിമധ്യേയുള്ള സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും (സീറ്റ് റൊട്ടേഷൻ), റൂട്ടിലെ ഉയർന്ന യാത്രാ ആവശ്യകതയുമാണ് യാത്രാനിരക്ക് 100 ശതമാനത്തിനും മുകളിലേക്ക് ഉയരാൻ കാരണം.

കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആണിത്. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ആലപ്പുഴ വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വടക്കൻ കേരളത്തെയും തെക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്ന സുപ്രധാന ഗതാഗത ഉപാധിയായി ഈ സർവീസ് മാറി.

വടക്കൻ മലബാറിൽ നിന്നുള്ള യാത്രക്കാർക്കും, ഐടി ജീവനക്കാർക്കും, വ്യവസായികൾക്കും, വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമയക്രമമാണ് ട്രെയിനിന്റെ ജനപ്രിയതക്ക് പ്രധാന കാരണം. ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ പ്രമുഖ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.

ദേശീയതലത്തിൽ മുന്നിൽ

രാജ്യത്തൊട്ടാകെ ഓടുന്ന വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളുടെ ശരാശരി യാത്രാനിരക്ക് 99.10 ശതമാനമാണ്. വാരാണസി-ന്യൂഡൽഹി അടക്കമുള്ള പ്രമുഖ റൂട്ടുകളെ പിന്നിലാക്കിയാണ് തിരുവനന്തപുരം-മംഗളൂരു സർവീസ് ഒന്നാമതെത്തിയത്. മലബാറിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമായി സർവീസ് ആരംഭിച്ച വന്ദേ ഭാരതിൽ നിലവിൽ എട്ട് കോച്ചുകളാണുള്ളത്. യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvananthapuram-Mangaluru Kerala Vande Bharat Express Emerges as the Busiest Train Service Nationwide
Next Story