തേക്കടി തുറക്കുന്നു; പ്രതീക്ഷയോടെ ടൂറിസം മേഖല, നിരക്ക് വർധന പിൻവലിച്ചത് സഞ്ചാരികളെ ആകർഷിക്കും
text_fieldsതേക്കടി തടാകത്തിലേക്കുള്ള വഴിയരികിൽ മേയുന്ന മ്ലാവ്
കുമളി: മാസങ്ങൾ നീണ്ട ഇടവേളക്കുശേഷം പെരിയാർ കടുവസങ്കേതത്തിെൻറ വാതിലുകൾ വിനോദസഞ്ചാരികൾക്ക് തിങ്കളാഴ്ച തുറക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് തേക്കടിയിൽ വിനോദസഞ്ചാര പരിപാടികൾ പുനരാരംഭിക്കുന്നത്.
കോവിഡിനെത്തുടർന്ന് വർധിപ്പിച്ച ബോട്ട് ടിക്കറ്റ്, ഇക്കോ ടൂറിസം പരിപാടികളുടെ നിരക്ക് എന്നിവ പിൻവലിച്ചത് കൂടുതൽ സഞ്ചാരികൾ തേക്കടിയിലേക്ക് ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
തേക്കടി തടാകത്തിലെ ബോട്ട് സവാരിക്കൊപ്പം ഇക്കോ ടൂറിസം പരിപാടികളായ വനത്തിലെ ട്രക്കിങ്, ബാംബൂ റാഫ്റ്റിങ് ഉൾെപ്പടെ മുഴുവൻ പരിപാടികളും തിങ്കളാഴ്ച പുനരാരംഭിക്കും.
കോവിഡിനെത്തുടർന്ന് മുമ്പ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നെങ്കിലും ടിക്കറ്റ് നിരക്കിലെ വർധന തിരിച്ചടിയായിരുന്നു. ബോട്ട് ടിക്കറ്റ്, പ്രവേശന നിരക്ക് എന്നിവ ഉൾെപ്പടെ ഒരാൾക്ക് തേക്കടിയിൽ ബോട്ട് സവാരിക്ക് 500 രൂപയോളം െചലവഴിക്കേണ്ടിവന്നിരുന്നു. ഇത് വലിയ പ്രതിസന്ധിക്കിടയാക്കി.
തിങ്കളാഴ്ച മുതൽ തേക്കടിയിൽ വിനോദസഞ്ചാര പരിപാടികൾ പുനരാരംഭിക്കാനുള്ള തീരുമാനം ഈ രംഗത്തെ നിക്ഷേപകർക്കും നാട്ടുകാർക്കും ഏറെ പ്രതീക്ഷ നൽകിയിട്ടുണ്ട്.

