നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടും തിരക്കില്ലാതെ തേക്കടി
text_fieldsകുമളി: കോവിഡ് ജാഗ്രതയുടെ ഭാഗമായ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടും തേക്കടിയിൽ വിനോദസഞ്ചാരികൾ എത്തുന്നില്ല. ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ബോട്ട് സവാരി പുനരാരംഭിച്ചെങ്കിലും പല ദിവസങ്ങളിലും സഞ്ചാരികളില്ലാത്തതിനാൽ സർവിസ് നടത്താൻ കഴിയാത്തത് വിനോദസഞ്ചാര മേഖലയെ ആശങ്കയിലാഴ്ത്തി.
സഞ്ചാരികളില്ലാത്തതിനാൽ വെള്ളിയാഴ്ച രാവിലെ ഒരു ബോട്ട് മാത്രമാണ് തടാകത്തിൽ സവാരി നടത്തിയത്. ഇതിൽ യാത്രക്കാരായി ഉണ്ടായിരുന്നത് 14പേർ മാത്രം. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ശക്തമായതും തമിഴ്നാട് ഉൾെപ്പടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികൾ എത്താത്തതുമാണ് തേക്കടിയിൽ വിനോദസഞ്ചാരികളുടെ എണ്ണം നാമമാത്രമാക്കിയതെന്നാണ് വിലയിരുത്തൽ.

