യാത്രകൾ തുടരുന്നു...സ്വപ്നങ്ങളും...
text_fieldsമുജീബ് കൂനാരി
ജർമനിയിൽ നിന്ന് അടുത്ത ലക്ഷ്യം സ്വിറ്റ്സർലൻഡായിരുന്നു. ജർമനി-സ്വിസ് അതിർത്തിയിൽ സ്വിറ്റസര്‍ലന്‍ഡ് പൊലീസ് പരിശോധനയോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. എന്നാൽ, വളരെ മാന്യമായിരുന്നു പൊലീസിന്‍റെ പെരുമാറ്റം. വാഹനം ഒതുക്കി നിര്‍ത്താന്‍ മാന്യമായി പറഞ്ഞ അവർ പാസ്പോട്ടും രേഖകളും പരിശോധിച്ചു. എങ്ങോട്ടാണ് പോകുന്നത്, എന്തിന് പോകുന്നു, കൈയില്‍ എത്ര പണം ഉണ്ട്, സിഗരറ്റ് കാര്‍ട്ടൂണുകള്‍ ഉണ്ടോ, മദ്യം ഉണ്ടോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.
കൃത്യമായ ഉത്തരം നൽകിയതോടെ പാസ്‌പോർട്ട് തിരികെ നൽകിയ ശേഷം പൊയ്ക്കൊള്ളാൻ പറഞ്ഞു. ജര്‍മനിയില്‍ നിന്നും സിഗരറ്റും മദ്യവും അനധികൃതമായി സ്വിറ്റ്സർലൻഡിലേക്കു നികുതി വെട്ടിച്ചു കൊണ്ട് പോകുന്നതു കൊണ്ടാണ് ഇത്തരം ച്യോദ്യങ്ങളെന്ന് കസിന്‍ പറഞ്ഞു. 10000 യൂറോയില്‍ കൂടുതല്‍ കാശും കൈയിൽവെക്കാൻ പാടില്ലത്രേ. 50 യൂറോയുടെ റോഡ് പാസും വാങ്ങി വാഹനത്തിന്‍റെ ഗ്ലാസിൽ ഒട്ടിച്ച ശേഷം യാത്ര തുടര്‍ന്നു.
റോഡിന്‍റെ ഇരു വശങ്ങളിലും ഭീമാകാരമായ കാറ്റാടി യന്ത്രങ്ങളും പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പുഷ്പങ്ങളും പച്ചനിറഞ്ഞ പര്‍വ്വതങ്ങളും സൂപ്പര്‍ സ്റ്റാറുകള്‍ ഉപയോഗിക്കുന്നത് പോലെയുള്ള കാരവനുകളും വാഹനങ്ങളുടെ നീണ്ട നിരകളും കാണാം. ഒടുവിൽ സ്വപ്‌നനഗരിയിലെ പട്ടണമായ ലൂസനിലെത്തി. ടി.വിയിലും ചിത്രങ്ങളിലും മാത്രം കണ്ടു ശീലമുള്ള കാഴ്ചകളാണ് കൺമുന്നിലെത്തിയത്. പ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മ്യൂസിയവും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്ഫടികസമാനമായ ജലമൊഴുകുന്ന നദിയും കണ്ടു കൊണ്ട് ഗ്രാമ പ്രേദേശങ്ങളിലൂടെ യാത്ര.
മുന്തിരിതോട്ടങ്ങളും പീർ മരത്തോപ്പുകളും കാണാം. അടുത്ത പട്ടണമായ സൂറിച്ചിലെ പട്ടണ കാഴ്ചകള്‍ക്കു ശേഷം പ്രശസ്തമായ ലിമ്മത് നദിയിലിറങ്ങി നന്നായൊന്ന് കുളിച്ചു. ഇതിനിടയിൽ, ലീവ് അവസാനിക്കുകയാണെന്ന ഓർമകൾ മനസിനെ അലട്ടി. ജർമനിയിലേക്ക് തിരികെ പോയി അവിടെ നിന്ന് അബൂദബിക്ക് പോകാനായിരുന്നു പ്ലാൻ. മനസില്ലാ മനസോടെ സ്വിറ്റ്സർലാൻഡിനോട് വിട പറഞ്ഞ് ഞങ്ങൾ ജർമനിയിലേക്ക് തിരിച്ചു. മടക്ക യാത്രയിൽ ഞാനായിരുന്നു കാർ ഓടിച്ചത്. തിരിച്ചെത്തിയപ്പോഴും സ്വിസ് പൊലീസ് ഇതേ ചോദ്യങ്ങൾ ആവർതിച്ചു.
12 ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിനെത്തിയ എനിക്ക് വേണ്ടി അവധിയെടുത്തു നിഴലായി കൂടെ നടന്ന അലിയും കുടുംബവുമാണ് എന്‍റെ വയറും മനസും നിറച്ചത്. രാവിലെ ആറിന് വീട്ടില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ എട്ടിന് ഫ്രാന്‍ഫര്‍ട് വിമാനത്താവളത്തില്‍ എത്തി അബൂദബിയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

