Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi metro
cancel
Homechevron_rightTravelchevron_rightTravel Newschevron_rightരാജ്യത്തെ ആദ്യ...

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ നാളെ ഓടിത്തുടങ്ങും

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ ഡിസംബർ 28ന് ഡൽഹിയിൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​ ഇതിന്‍റെ ഫ്ലാഗ്​ഓഫ്​ നിർവഹിക്കുക. ഇതിനൊപ്പം നാഷനൽ കോമൺ മൊബിലിറ്റി കാർഡും അദ്ദേഹം പുറത്തിറക്കും.

ഡൽഹി മെട്രോ റെയിൽ കോർപറേഷന്​ കീഴിലെ ഡ്രൈവറില്ലാ ട്രെയിൻ മജന്ത ലൈനിലൂടെ 37 കിലോമീറ്ററാണ്​ സർവിസ്​ നടത്തുക. രാജ്യ തലസ്ഥാനത്തെ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹാദുർഗഡ്, ഗാസിയാബാദ് എന്നീ സ്​ഥലങ്ങളുമായാണ്​ ഈ ലൈൻ ബന്ധിപ്പിക്കുന്നത്​.

ഡ്രൈവറില്ലാ ട്രെയിനിന്‍റെ പരീക്ഷ ഓട്ടങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ഇതോടൊപ്പം സിഗ്​നൽ സംവിധാനവും പരിശോധിച്ച്​ ഉറപ്പുവരുത്തി.

അതേസമയം, ഡ്രൈവർക്ക് പകരം 'റോമിംഗ് അറ്റൻഡൻസ്​' എന്ന പേരിൽ ഒരാൾ ട്രെയിനിൽ ഉണ്ടാകും. ആവശ്യമുള്ള യാത്രക്കാരെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ്​ ഇവരെ നിയമിക്കുന്നത്.

ഇവർ ഡ്രൈവർ കാബിനിൽ ഉണ്ടാകില്ല. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ ട്രെയിൻ ഓടിക്കാനുള്ള എല്ലാ പരിശീലനവും ഇവർക്ക്​ ലഭിച്ചിട്ടുണ്ട്​. നിലവിലെ ട്രെയിൻ സംബന്ധമായ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ്​ ഡ്രൈവറില്ലാ ട്രെയിനുകൾ രാജ്യത്ത്​ സാധ്യമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metrodriverless train
News Summary - The country's first driverless train will start running tomorrow
Next Story