Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകോത്തര ടൂറിസം ഭൂപടത്തിൽ തിളങ്ങി അരുണാചൽ; തവാങ് അന്താരാഷ്ട്ര ടൂറിസം മാർട്ടിൽ 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ

text_fields
bookmark_border
ലോകോത്തര ടൂറിസം ഭൂപടത്തിൽ തിളങ്ങി അരുണാചൽ; തവാങ് അന്താരാഷ്ട്ര ടൂറിസം മാർട്ടിൽ 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ
cancel

യാത്രകളെയും പുതിയ സംസ്കാരങ്ങളെയും സ്നേഹിക്കുന്നവർക്ക് ഏറെ ആവേശം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ അതീവ പ്രാധാന്യമുള്ള അരുണാചൽ പ്രദേശിലെ തവാങ് നഗരത്തിൽ 13 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് പ്രശസ്തമായ അന്താരാഷ്ട്ര ടൂറിസം മാർട്ട് വീണ്ടും എത്തിയത്. ഒക്ടോബർ 29 മുതൽ 31 വരെ നടക്കുന്ന ഈ പതിനാലാമത് മേള രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസം രംഗത്തെ ഇരുന്നൂറിലധികം പ്രമുഖരെയാണ് ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മനോഹാരിതയും ടൂറിസം സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും പുതിയ വ്യാപാരി പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും ഈ സംരംഭം വലിയൊരു വേദിയായി മാറിയിരിക്കുകയാണ്.

അമേരിക്ക, യുകെ, ഓസ്ട്രേലിയ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 43 അന്താരാഷ്ട്ര കമ്പനികളാണ് ഈ മേളയിൽ പങ്കെടുക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയവും അരുണാചൽ പ്രദേശ് സർക്കാരും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടി, തവാങ് അവസാനമായി ആതിഥേയത്വം വഹിച്ച 2013-ലെ രണ്ടാം പതിപ്പിലെ ഓർമ്മകളിലേക്ക് കൂടിയാണ് നാടിനെ തിരികെ കൊണ്ടുപോകുന്നത്.

കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടികൾക്ക് തുടക്കമായത്. പരമ്പരാഗത കലാരൂപങ്ങളും തനത് ഭക്ഷണശൈലികളും കൈത്തറി ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന 'ഈസ്റ്റ് ബസാറും' പരിപാടിയുടെ പ്രധാന ആകർഷണമാണ്. തവാങ് മൊണാസ്ട്രി, ജസ്വന്ത് ഘഡ് യുദ്ധ സ്മാരകം, ജാംഗ് വെള്ളച്ചാട്ടം തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ ഇടങ്ങളിലേക്ക് ഡെലിഗേറ്റുകൾക്കായി പ്രത്യേക യാത്രകളും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കാനും ഈ മാമാങ്കത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tawang International Tourism Mart in arunachal
Next Story