Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവനിതകൾക്ക്...

വനിതകൾക്ക് ഇരുചക്രവാഹനത്തിൽ വിനോദയാത്രക്ക് പദ്ധതി

text_fields
bookmark_border
വനിതകൾക്ക് ഇരുചക്രവാഹനത്തിൽ വിനോദയാത്രക്ക് പദ്ധതി
cancel
Listen to this Article

ബേ​പ്പൂ​ർ: യാ​ത്ര​ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ത്രീ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന 'സ്വ​ത​ന്ത്ര യാ​ത്രി​ക പ​ദ്ധ​തി'​ക്ക് വ്യാ​ഴാ​ഴ്ച ബേ​പ്പൂ​രി​ലെ ഗോ​തീ​ശ്വ​ര​ത്ത് തു​ട​ക്ക​മാ​വും. ബേ​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി ഒ​രു വി​നോ​ദ​യാ​ത്ര പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫ്ലാ​ഗ് ഓ​ഫ് രാ​വി​ലെ ഒ​മ്പ​തി​ന് ഗോ​തീ​ശ്വ​രം ബീ​ച്ചി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും.

'വേ​ൾ​ഡ് ഓ​ഫ് വു​മ​ൺ' എ​ന്ന സ്വ​ത​ന്ത്ര സം​ഘ​ട​ന വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര ന​ട​ത്താ​ൻ താ​ല്പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് സം​ഘ​ട​ന സ​ഹാ​യം ഒ​രു​ക്കും.

ബേ​പ്പൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി വൈ​കാ​തെ സം​സ്ഥാ​ന​മാ​കെ വ്യാ​പി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷി​ത​മാ​യ ഹോം​സ്റ്റേ, പൊ​ലീ​സ് സ​ഹാ​യം, ഹോ​ട്ട​ൽ ശൃം​ഖ​ല​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ പ്ര​ത്യേ​കം ന​ട​പ്പാ​ക്കു​ന്ന കാ​ര്യ​വും ആ​ലോ​ചി​ക്കു​ന്ന​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womentwo wheeler tripSwathanthra Yathrika
News Summary - Swathanthra Yathrika programme two-wheeler trip for women
Next Story