മുതിർന്ന പൗരന്മാർക്ക് സ്പെഷൽ ട്രെയിൻ യാത്ര
text_fieldsതിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കായി വേനൽകാല സ്പെഷൽ ട്രെയിനുമായി റെയിൽവേ. ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന യാത്രയുടെ ബുക്കിങ് തുടങ്ങി. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത്സ്റ്റാർ റെയിൽ ഇന്ത്യയാണ് ഭാരത് ഗൗരവ് ട്രെയിൻ യാത്ര എന്ന പേരിൽ സ്പെഷൽ ട്രെയിൻ യാത്ര ഒരുക്കുന്നത്.
കശ്മീർ, ആഗ്ര, ഡൽഹി, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള 15 ദിവസ യാത്രയിൽ താമസം, ഭക്ഷണം, വിനോദ സഞ്ചാര കേന്ദ്ര സന്ദർശനം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. യാത്രക്ക് റെയിൽവേ മന്ത്രാലയം 33 ശതമാനം സബ്സിഡി നൽകും.
പ്രത്യേക ടൂറിസ്റ്റ് ട്രെയിനിൽ എ.സി, സ്ലീപ്പർ കോച്ചുകൾ കൂടാതെ ലക്ഷ്യസ്ഥാനങ്ങളെയും റൂട്ടുകളെയും കുറിച്ച വിവരങ്ങൾക്കായുള്ള സംവിധാനം, സി.സി ടി.വി കാമറകൾ, ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർ, കാവൽക്കാർ, ഹൗസ് കീപ്പിങ്, സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ സൗകര്യങ്ങളുണ്ട്.
തേർഡ് എ.സിക്ക് 49,900 രൂപ, സെക്കന്റ് എ.സിക്ക് 60,100 രൂപ, ഫസ്റ്റ് എ.സിക്ക് 65,500 രൂപ എന്നിങ്ങനെയാണ് നിരക്ക്. www.traintour.in വഴിയാണ് ബുക്കിങ് നടത്തേണ്ടത്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 7305858585.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

