Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളത്ത് നിന്ന് ഹസ്രത്ത്​ നിസാമുദ്ദീനിലേക്ക് നാളെ സ്പെഷൽ ട്രെയിൻ

text_fields
bookmark_border
എറണാകുളത്ത് നിന്ന് ഹസ്രത്ത്​ നിസാമുദ്ദീനിലേക്ക് നാളെ സ്പെഷൽ ട്രെയിൻ
cancel

തിരുവനന്തപുരം: എറണാകുളം ജങ്​ഷനിൽനിന്ന് ഹസ്രത്ത്​ നിസാമുദ്ദീനിലേക്ക് ബുധനാഴ്ച സ്പെഷൽ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 6.05ന്​ എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാത്രി 8.35ന് നിസാമുദ്ദീനിലെത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂർ, ഓൻഗോലെ, വിജയവാഡ, വാറങ്കൽ, ബൽഹർഷ, നാഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ബിന, ജാൻസി, ഗ്വാളിയോർ, ആഗ്ര, മഥുര എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.

20 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Special train from Ernakulam to Hazrat Nizamuddin tomorrow
Next Story