Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവാക്സിനെടുത്ത...

വാക്സിനെടുത്ത സഞ്ചാരികൾക്ക്​​ സ്വാഗതമേകി ഈ യൂറോപ്യൻ രാജ്യം

text_fields
bookmark_border
വാക്സിനെടുത്ത സഞ്ചാരികൾക്ക്​​ സ്വാഗതമേകി ഈ യൂറോപ്യൻ രാജ്യം
cancel

എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്​സിനെടുത്ത സഞ്ചാരികൾക്ക്​ സ്വാഗതമേകി സ്​പെയിൻ. കഴിഞ്ഞ ദിവസമാണ്​ ഇതുമായി ബന്ധപ്പെട്ട പ്രസ്​താവന സ്​പെയിൻപുറത്ത്​ വിട്ടത്​. എല്ലാ രാജ്യത്ത്​ നിന്നുമുള്ള സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം രംഗത്ത്​ ഉണർവുണ്ടാകുമെന്നും അതുവഴി സമ്പദ്​വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ്​ പ്രതീക്ഷ.

സ്​പെയിൻ ഇപ്പോൾ സഞ്ചാരികൾക്ക്​ സുരക്ഷിതമായ സ്ഥലമാണെന്ന്​ ആരോഗ്യമന്ത്രി കരോളിന ഡാറിസ്​ പറഞ്ഞു. വിനോദസഞ്ചാര രംഗത്തെ നായകത്വം തിരികെ പിടിക്കുകയാണ്​ സ്​പെയിനി​െൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്​പയി​നിലേക്ക്​​ കൂടുതൽ സഞ്ചാരികൾ എത്തുന്ന യു.കെ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താത്തത്​ തിരിച്ചടിയാവുന്നുണ്ട്​.

സ്​പെയിനിലെത്തുന്ന വാക്​സിനെടുക്കാത്ത യുറോപ്യൻ സഞ്ചാരികൾക്ക്​ 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഉപയോഗിച്ചും രാജ്യത്ത്​ പ്രവേശിക്കാം. ക്രൂയിസ്​ ബോട്ടുകളുടെ സർവീസും വൈകാതെ തുടങ്ങും. മാൽഗ എയർപോർട്ടിലേക്ക്​ യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും സഞ്ചാരികളെത്തുമെന്നാണ്​ റിപ്പോർട്ട്​. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചാണ്​ സ്​പെയിൻ സമ്പദ്​വ്യവസ്ഥയുടെ നിലനിൽപ്പ്​. അതുകൊണ്ട്​ വീണ്ടും സഞ്ചാരികളെത്തുന്നത്​ രാജ്യത്തിന്​ ഗുണകരമാവുമെന്നാണ്​ സ്​പെയിൻ സർക്കാറി​െൻറ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourism
News Summary - Spain is now open to all vaccinated travellers
Next Story