Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്ക് നീട്ടുന്നു

text_fields
bookmark_border
കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്ക് നീട്ടുന്നു
cancel

നീലേശ്വരം: മധ്യകേരളത്തിൽനിന്ന് കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ മലബാർ മേഖലകളിലേക്കുള്ള റെയിൽവേ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിവന്നിരുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു.

എറണാകുളം, തൃശൂർ, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ കണ്ണൂരിനപ്പുറത്തേക്ക് കൃത്യമായ ട്രെയിൻ സൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന ആയിരക്കണക്കിന് യാത്രക്കാർക്കാണ് റെയിൽവേയുടെ ഈ സുപ്രധാന തീരുമാനം വലിയ ആശ്വാസമാകുന്നത്. വൈകീട്ട് 3:50-ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ വൈകീട്ട് 5:08-ന് എറണാകുളം ജങ്ഷനിലും 5.23-ന് എറണാകുളം ടൗണിലുമെത്തി രാത്രി 10:22-ഓടെ കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് നിലവിലുള്ളത്.

എന്നാൽ, രാത്രി 12.10-ഓടെ കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്നതിനാൽ പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രികർ അർധരാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടേറിയ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. സർവീസ് കാസർകോട്ടേക്ക് ദീർഘിപ്പിക്കുന്നതോടെ കണ്ണൂരിനും കാസർകോടിനും ഇടയിലുള്ള പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിൻ നിർത്തുമെന്നത് മലബാറിലെ യാത്രക്കാർക്ക് ഇരട്ടി മധുരമാകുന്നു.

ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിൽ ആവശ്യമായ സാങ്കേതിക പരിശോധനകളും സമയ ക്രമീകരണ നടപടികളും പൂർത്തിയാക്കിയ ശേഷമാകും കാസർകോട്ടേക്കുള്ള സർവീസ് ഔദ്യോഗികമായി ആരംഭിക്കുക. എറണാകുളം ഭാഗത്തുനിന്ന് രാത്രികാലങ്ങളിൽ മലബാറിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന ജനങ്ങളുടെ ദീർഘകാല ആഗ്രഹമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Southern Railway Extends Alappuzha-Kannur Executive Express to Kasaragod
Next Story